Wednesday, July 15, 2009

മേഘസ്പര്‍ശം


കിഴക്ക് നിന്ന് പഞ്ഞിക്കെട്ട് പോലെയുള്ള കുഞ്ഞു
മേഘങ്ങള്‍ ഞങ്ങളെ തലോടി കടന്ന് പോയ്ക്കൊണ്ടിരുന്നു...

ഇവിടെ നിന്നുള്ള കാഴ്ച / അനുഭവം :

- താഴെ ജലാശയത്തില്‍ കുത്തിമറിയാനിറങ്ങുന്ന കാട്ടാനക്കൂട്ടം.
- ഇവിടെ നിന്നുള്ള സൂര്യോദയവും അസ്തമയവും ഒരു ദൃശ്യവിരുന്ന് തന്നെയാണ്
- ചെറു ട്രക്കിംഗുകള്‍
- താഴെ ജലാശയത്തിന്റെ ഇരുവശത്തുമുള്ള വനാന്തരങ്ങളില്‍ നിന്ന് വിവിധ പക്ഷിമൃഗാദികളുടെ ശബ്ദം
- ദൂരെ വനത്തിന്റെ അകത്ത് ഉയര്‍ന്ന് നില്‍ക്കുന്ന വനപാലകരുടെ വാച്ച്ടവറുകള്‍
- നീലപ്പുതപ്പില്‍ ഉറങ്ങുന്ന വാഗമണ്‍ മലനിരകള്‍
- രാത്രിയില്‍ ഇവിടെയുള്ള ഗസ്റ്റ് ഹൌസിന്റെ വെളിച്ചത്തിലേക്ക് ആകര്‍ഷിച്ചെത്തുന്ന വിവിധയിനം നിശാശലഭങ്ങള്‍

ഈ സ്ഥലത്തെക്കുറിച്ച് കൂടുതല്‍ ചിത്രങ്ങളുമായുള്ള വിവരണം സമയലഭ്യതയനുസരിച്ച് ഇവിടെ ചേര്‍ക്കുന്നതാണ്.

Wednesday, July 08, 2009

പോപ്പ് ചക്രവര്‍ത്തിക്ക് കൊച്ചിയുടെ ശ്രദ്ധാഞ്ജലി

മൈക്കല്‍ ജാക്സന്റെ കൊച്ചി ആരാധകര്‍ 2009 ജൂണ്‍ 28 ന്
ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ (കലൂര്‍) ‍ഒത്തുചേര്‍ന്ന്
മെഴുകുതിരികള്‍ തെളിച്ചും ഗാനങ്ങളാലപിച്ചും അതിനൊത്ത്
ചുവടുകള്‍വച്ചും അദ്ദേഹത്തിന്റെ പ്രതിഭയെ അനുസ്മരിച്ചു.
നഗരത്തിലെ പ്രമുഖ പാശ്ചാത്യ സംഗീത ബാന്റുകളായ
മദര്‍ ജെയിന്‍, കലിംഗ, വൈറ്റ് ഷുഗര്‍ എന്നിവര്‍ ജാക്സന്റെ
വിവിധ ഗാനങ്ങള്‍ ആലപിച്ചു...



മൈക്കല്‍ ജാക്സന്റെ അപരന്‍ - കുര്യന്‍



ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നൊരു ദൃശ്യം

***കൂടുതല്‍ ചിത്രങ്ങള്‍ സമയലഭ്യതയനുസരിച്ച് പോസ്റ്റ് ചെയ്യുന്നതായിരിക്കും

Monday, July 06, 2009

കർത്തവ്യനിരതരായ് കെ.എസ്. ഇ. ബി.

കൊച്ചി നഗരത്തിലെ ഒരു ഇടറോഡിൽ നിന്നൊരു കാഴ്ച.

ഇവിടെ 11kv വൈദ്യുതകമ്പിയിലേയ്ക്ക് സമീപത്തെ പറമ്പിൽ നിന്നും ഒരു തേക്ക് ഒടിഞ്ഞു വീണ് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. നാട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച് ആ കൊടുംമഴയത്ത് ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാർ ഉടനടി സ്ഥലത്തെത്തി മരം മുറിച്ചു മാറ്റുകയും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.

Friday, July 03, 2009

ചെറായ് മീറ്റിന്...

...എല്ലാവിധ ഭാവുകങ്ങളും നേരുന്നു !!!
ചെറായ് ബീച്ചിൽ നിന്നൊരു അസ്തമയ ദൃശ്യം...

  © 2006-2011 niKk. All rights reserved.

Back to TOP