Tuesday, March 25, 2008

നീര്‍മണിമുത്തുകള്‍

എത്രനാളായെന്നോര്‍മ്മയില്ല ഇത് തുടങ്ങിയിട്ട്. കടുത്ത പ്രണയത്തിലാണ് ഞാന്‍. അവളുടെ ഒരു പദചലനത്തിനായ്... നാദവീചികള്‍ക്കായ്... ആ മൃദു തലോടലിനായ് കാത്തിരിക്കേ അവള്‍ എത്തി... അവളുടെ ആ സാന്നിദ്ധ്യവും സ്നേഹസ്മൃണമായ തലോടലും എന്നെ ഏറെ പുളകിതനാക്കി...

ഇനിയെന്ന് വരുമെന്നറിയില്ലെങ്കിലും, അവളെനിക്കേകിയ... ആ വിലപ്പെട്ട നീര്‍മണിമുത്തുകള്‍ ഇതാ...



Exif Data :
Camera: Canon EOS Kiss Digital X
Exposure: 0.005 sec (1/200)
Aperture: f/5.6
Focal Length: 55 mm
ISO Speed: 200
Exposure Program: Aperture priority
Flash: Flash did not fire
Taken on: March 16, 2008 at 4.59pm IST

അപ്പു എഡിറ്റ് ചെയ്തു അയച്ചു തന്ന ചിത്രം ഞാനിവിടെ ചേര്‍ക്കുന്നു.

Saturday, March 15, 2008

ഗോസ്റ്റ് ഷിപ്പ്


പടിഞ്ഞാറേ ചക്രവാളത്തിലെ വര്‍ണ്ണമാറ്റങ്ങള്‍ക്കായ് ക്ഷമയോടെ കാത്തിരുന്നു... തിരകളെണ്ണിയും... സന്ദര്‍ശകരെ ശ്രദ്ധിച്ചും... മൂടല്‍മഞ്ഞുള്ളത് കൊണ്ടാവാം ആകെ മൂടിക്കെട്ടിയ ഒരു അന്തരീക്ഷം...

ഈ സമയം, അങ്ങകലെ പടിഞ്ഞാറ് നിന്നും ഒരു കപ്പല്‍ കറുത്ത പുകയും തുപ്പിവരുന്നതിലേക്കെന്റെ ശ്രദ്ധ തിരിഞ്ഞു... പുതിയ അതിഥികള്‍ക്കായ് കപ്പല്‍ച്ചാലിന് ആഴം കൂട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന SERAM എന്ന ഒരു പഴയ ഡ്രെഡ്ജര്‍. പെയിന്റൊക്കെ പോയി തുരുമ്പെടുത്തിരിക്കുന്ന ആ കപ്പല്‍, ചില പഴയകാല ഇംഗ്ലീഷ് സിനിമകളെ അനുസ്മരിപ്പിച്ച് അഴീമുഖത്തെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു...

നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ഒരു ഗോസ്റ്റ് ഷിപ്പ് പോലെ...

EXIF Data :
Camera : Canon EOS Kiss Digital X
Exposure : 0.003 sec (1/320)
Aperture : f/5.6
Focal Length : 55 mm
ISO Speed : 100
Exposure Program : Manual
Date & Time : March 9, 2008 at 5:50pm IST

  © 2006-2011 niKk. All rights reserved.

Back to TOP