Showing posts with label Queen of Arabian Sea. Show all posts
Showing posts with label Queen of Arabian Sea. Show all posts

Saturday, March 15, 2008

ഗോസ്റ്റ് ഷിപ്പ്


പടിഞ്ഞാറേ ചക്രവാളത്തിലെ വര്‍ണ്ണമാറ്റങ്ങള്‍ക്കായ് ക്ഷമയോടെ കാത്തിരുന്നു... തിരകളെണ്ണിയും... സന്ദര്‍ശകരെ ശ്രദ്ധിച്ചും... മൂടല്‍മഞ്ഞുള്ളത് കൊണ്ടാവാം ആകെ മൂടിക്കെട്ടിയ ഒരു അന്തരീക്ഷം...

ഈ സമയം, അങ്ങകലെ പടിഞ്ഞാറ് നിന്നും ഒരു കപ്പല്‍ കറുത്ത പുകയും തുപ്പിവരുന്നതിലേക്കെന്റെ ശ്രദ്ധ തിരിഞ്ഞു... പുതിയ അതിഥികള്‍ക്കായ് കപ്പല്‍ച്ചാലിന് ആഴം കൂട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന SERAM എന്ന ഒരു പഴയ ഡ്രെഡ്ജര്‍. പെയിന്റൊക്കെ പോയി തുരുമ്പെടുത്തിരിക്കുന്ന ആ കപ്പല്‍, ചില പഴയകാല ഇംഗ്ലീഷ് സിനിമകളെ അനുസ്മരിപ്പിച്ച് അഴീമുഖത്തെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു...

നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ഒരു ഗോസ്റ്റ് ഷിപ്പ് പോലെ...

EXIF Data :
Camera : Canon EOS Kiss Digital X
Exposure : 0.003 sec (1/320)
Aperture : f/5.6
Focal Length : 55 mm
ISO Speed : 100
Exposure Program : Manual
Date & Time : March 9, 2008 at 5:50pm IST

Thursday, January 03, 2008

കാത്തുകാത്തിരുന്നത് കിട്ടി !!!


2008 ജനുവരി 1. കൊച്ചിയിലെ Pioneer Towers ന്റെ പുറകില്‍ നിന്നൊരു ദൃശ്യം.
ഈ ഒരു ഷോട്ടിനു വേണ്ടി നിരവധി പ്രാവശ്യം നഗരത്തിലെ ഘോര ട്രാഫിക്ക് വകവെയ്ക്കാതെ പാഞ്ഞെത്തിയിട്ടുണ്ട്. പക്ഷെ, മറൈന്‍ഡ്രൈവിലെത്തുമ്പോഴേയ്ക്കും ആദിത്യന്‍ തന്റെ പാട്ടിന് പോയിട്ടുണ്ടാവും. അത്ര വേഗത്തിലാണ് അദ്ദേഹത്തിന്റെ അസ്തമയ പ്രക്രിയ നടക്കുന്നത്. ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാതെ കാലവും സൂര്യനും പ്രയാണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഏവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ !!!

  © 2006-2011 niKk. All rights reserved.

Back to TOP