Showing posts with label Butterfly. Show all posts
Showing posts with label Butterfly. Show all posts

Thursday, November 15, 2007

അഴകുള്ള പൂമ്പാറ്റ


ശ് ശ് ശ്... ഞങ്ങളുടെ ഓഫീസിന്റെ വാഷ് റൂമിലെ വാഷ്ബെയ്സിനു മുന്നിലുള്ള വലിയ കണ്ണാടിയില്‍ സ്വന്തം ഭംഗി ആസ്വദിച്ച് സ്വയം മറന്നിരുന്ന ഈ വെളുത്ത് കൊലുന്നനെയുള്ള പൂമ്പാറ്റക്കുട്ടിയെ കണ്ടപ്പോള്‍ എല്ലാവരുടേയും കീശകളില്‍ നിന്നും മൊബൈലുകള്‍ പ്രത്യക്ഷപ്പെട്ടു. പിന്നെ കാമറയുടെ ഫ്ലാഷുകളള്‍ ചറപറ മിന്നി. എന്നിട്ടും ഈ സുന്ദരിക്കുട്ടി തന്റെ ഇരിപ്പിന് മാറ്റം വരുത്തിയില്ല. യാതൊരുവിധ ഭാവഭേദവുമുണ്ടായില്ലെന്ന് മാത്രമല്ല, “എന്നെ ഒന്ന് വെറുതെ വിഡഡൈ” എന്ന് മൊഴിഞ്ഞ് ജാഢ കാണിച്ച് പറന്നകന്നതുമില്ല.

പക്ഷെ, ജന്റ്സിന്റെ വാഷ് റൂമില്‍ ഇവള്‍ക്കെന്ത് കാര്യം?
ഓ ചുമ്മാ! ഇതു പാവം കുഞ്ഞൊരു പൂമ്പാറ്റക്കുട്ടിയല്ലേ...

  © 2006-2011 niKk. All rights reserved.

Back to TOP