കാത്തുകാത്തിരുന്നത് കിട്ടി !!!
2008 ജനുവരി 1. കൊച്ചിയിലെ Pioneer Towers ന്റെ പുറകില്‍ നിന്നൊരു ദൃശ്യം.
ഈ ഒരു ഷോട്ടിനു വേണ്ടി നിരവധി പ്രാവശ്യം നഗരത്തിലെ ഘോര ട്രാഫിക്ക് വകവെയ്ക്കാതെ പാഞ്ഞെത്തിയിട്ടുണ്ട്. പക്ഷെ, മറൈന്‍ഡ്രൈവിലെത്തുമ്പോഴേയ്ക്കും ആദിത്യന്‍ തന്റെ പാട്ടിന് പോയിട്ടുണ്ടാവും. അത്ര വേഗത്തിലാണ് അദ്ദേഹത്തിന്റെ അസ്തമയ പ്രക്രിയ നടക്കുന്നത്. ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാതെ കാലവും സൂര്യനും പ്രയാണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഏവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ !!!
