Sunday, April 03, 2011

സമ്മര്‍ ഡൈവ് !



Thursday, February 04, 2010

അമ്പിളിക്കല


പ്രതിഭ: അമ്പിളി മേനോന്‍

സ്വദേശം രാജനഗരി തൃപ്പൂണിത്തുറ. എറണാകുളം ലോ കോളേജില്‍ നിയമപഠനം. ചെന്നൈയില്‍ അറിയപ്പെടുന്ന അഭിഭാഷക. പ്രശസ്ത നര്‍ത്തകി ഗോപിക വര്‍മ്മയുടെ ശിഷ്യ.

തിരക്കേറിയ അഭിഭാഷകവൃത്തിക്കിടയിലും നൃത്താഭ്യാസത്തിനും നൃത്തപരിപാടികള്‍ക്കും സമയം കണ്ടെത്തുന്ന, മോഹിനിയാട്ടം എന്ന നൃത്തരൂപത്തെ ഏറെ പ്രണയിക്കുന്ന ഈ അഭിഭാഷകനര്‍ത്തകിയുടെ ലാസ്യനടനം നിലയ്ക്കുന്നില്ല...

Monday, January 18, 2010

2010 പിറന്നപ്പോള്‍...


കൊച്ചി നഗരത്തിന് മുകളില്‍ നിന്ന്... Long Exposure ല്‍ എടുത്ത ചിത്രം.

Friday, August 28, 2009

ആർപ്പോ... ഇർറോ...


2009 ആഗസ്റ്റ് 23 ഞായറാഴ്ച അത്തം ദിനത്തിൽ കൊച്ചിയിലെ ചമ്പക്കര കായലിൽ നടന്ന “എരൂർ ചമ്പക്കര ജലോത്സവം 2009” ൽ നിന്നൊരു ദൃശ്യം.

Wednesday, July 15, 2009

മേഘസ്പര്‍ശം


കിഴക്ക് നിന്ന് പഞ്ഞിക്കെട്ട് പോലെയുള്ള കുഞ്ഞു
മേഘങ്ങള്‍ ഞങ്ങളെ തലോടി കടന്ന് പോയ്ക്കൊണ്ടിരുന്നു...

ഇവിടെ നിന്നുള്ള കാഴ്ച / അനുഭവം :

- താഴെ ജലാശയത്തില്‍ കുത്തിമറിയാനിറങ്ങുന്ന കാട്ടാനക്കൂട്ടം.
- ഇവിടെ നിന്നുള്ള സൂര്യോദയവും അസ്തമയവും ഒരു ദൃശ്യവിരുന്ന് തന്നെയാണ്
- ചെറു ട്രക്കിംഗുകള്‍
- താഴെ ജലാശയത്തിന്റെ ഇരുവശത്തുമുള്ള വനാന്തരങ്ങളില്‍ നിന്ന് വിവിധ പക്ഷിമൃഗാദികളുടെ ശബ്ദം
- ദൂരെ വനത്തിന്റെ അകത്ത് ഉയര്‍ന്ന് നില്‍ക്കുന്ന വനപാലകരുടെ വാച്ച്ടവറുകള്‍
- നീലപ്പുതപ്പില്‍ ഉറങ്ങുന്ന വാഗമണ്‍ മലനിരകള്‍
- രാത്രിയില്‍ ഇവിടെയുള്ള ഗസ്റ്റ് ഹൌസിന്റെ വെളിച്ചത്തിലേക്ക് ആകര്‍ഷിച്ചെത്തുന്ന വിവിധയിനം നിശാശലഭങ്ങള്‍

ഈ സ്ഥലത്തെക്കുറിച്ച് കൂടുതല്‍ ചിത്രങ്ങളുമായുള്ള വിവരണം സമയലഭ്യതയനുസരിച്ച് ഇവിടെ ചേര്‍ക്കുന്നതാണ്.

Wednesday, July 08, 2009

പോപ്പ് ചക്രവര്‍ത്തിക്ക് കൊച്ചിയുടെ ശ്രദ്ധാഞ്ജലി

മൈക്കല്‍ ജാക്സന്റെ കൊച്ചി ആരാധകര്‍ 2009 ജൂണ്‍ 28 ന്
ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ (കലൂര്‍) ‍ഒത്തുചേര്‍ന്ന്
മെഴുകുതിരികള്‍ തെളിച്ചും ഗാനങ്ങളാലപിച്ചും അതിനൊത്ത്
ചുവടുകള്‍വച്ചും അദ്ദേഹത്തിന്റെ പ്രതിഭയെ അനുസ്മരിച്ചു.
നഗരത്തിലെ പ്രമുഖ പാശ്ചാത്യ സംഗീത ബാന്റുകളായ
മദര്‍ ജെയിന്‍, കലിംഗ, വൈറ്റ് ഷുഗര്‍ എന്നിവര്‍ ജാക്സന്റെ
വിവിധ ഗാനങ്ങള്‍ ആലപിച്ചു...



മൈക്കല്‍ ജാക്സന്റെ അപരന്‍ - കുര്യന്‍



ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നൊരു ദൃശ്യം

***കൂടുതല്‍ ചിത്രങ്ങള്‍ സമയലഭ്യതയനുസരിച്ച് പോസ്റ്റ് ചെയ്യുന്നതായിരിക്കും

Monday, July 06, 2009

കർത്തവ്യനിരതരായ് കെ.എസ്. ഇ. ബി.

കൊച്ചി നഗരത്തിലെ ഒരു ഇടറോഡിൽ നിന്നൊരു കാഴ്ച.

ഇവിടെ 11kv വൈദ്യുതകമ്പിയിലേയ്ക്ക് സമീപത്തെ പറമ്പിൽ നിന്നും ഒരു തേക്ക് ഒടിഞ്ഞു വീണ് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. നാട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച് ആ കൊടുംമഴയത്ത് ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാർ ഉടനടി സ്ഥലത്തെത്തി മരം മുറിച്ചു മാറ്റുകയും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.

Friday, July 03, 2009

ചെറായ് മീറ്റിന്...

...എല്ലാവിധ ഭാവുകങ്ങളും നേരുന്നു !!!
ചെറായ് ബീച്ചിൽ നിന്നൊരു അസ്തമയ ദൃശ്യം...

Wednesday, April 01, 2009

കല്യാണ സൌഗന്ധികം - കൂടിയാട്ടം

കഴിഞ്ഞ ഞായറാഴ്ച കുമ്പളങ്ങി ടൂറിസ്റ്റ് വില്ലേജിൽ അമ്മന്നൂർ രജീഷ് ചാക്യാർ അവതരിപ്പിച്ച കല്യാണ സൌഗന്ധികം കൂടിയാട്ടത്തിന്റെ ചില ചിത്രങ്ങൾ.

ഹനുമാനും ഭീമനുമാണ് കഥാപാത്രങ്ങൾ. പ്രിയതമയുടെ ആവശ്യപ്രകാരം ഭീമൻ സൌഗന്ധികം തേടിപ്പോവുന്നതും മാർഗ്ഗമദ്ധ്യേ ഹനുമാനെ തന്റെ വഴിമുടക്കി കിടക്കുന്നതും, തുടർന്നുള്ള സംഭവങ്ങളുമാണ് അരങ്ങിൽ അവതരിപ്പിക്കപ്പെട്ടത്.


നേർക്ക് നേർ


ഹനുമാന്റെ വാൽ ഉയർത്തുവാൻ ശ്രമിക്കുന്ന ഭീമൻ



ഹനുമാന്റെ ഉപദേശങ്ങൾ ശ്രവിക്കുന്നു


മംഗളാശസകളും യാത്രയയപ്പും


Exif Data

Camera: Canon EOS Kiss DIgital X
Exposure: 0.04 sec (1/25)
Aperture: f/4.5
Focal Length: 149mm
ISO Speed: 400
Flash: On
Exposure Program: Manual
Taken on: March 29, 2008 at 7.42pm IST

Thursday, January 08, 2009

ഞാ... പഞ്ഞൊക്കും !!!



മോഡല്‍ : ലക്ഷ്മിപ്രിയ... എന്റെ സഹോദരപുത്രി.
ഞങ്ങളുടെ ഏഴാറ്റുമുഖം യാത്രയ്ക്കിടെയെടുത്ത ചിത്രം.
അന്ന് കാമറയില്‍ പകര്‍ത്തിയ വിവിധ ഭാവങ്ങളിലൊന്ന്.
ഈ പോസ് കണ്ടപ്പോള്‍ എന്നോട് ഇങ്ങനെ പറയും പോലെ തോന്നി -
“ഞാന്‍ പറഞ്ഞ് കൊടുക്കും”

Wednesday, November 12, 2008

ചമ്പക്കര വള്ളംകളി - 2008


ഓണാഘോഷത്തോടനുബന്ധിച്ച് കൊച്ചിയിലെ ചമ്പക്കരക്കനാലില്‍ നടന്ന വള്ളംകളിക്കിടയില്‍ നിന്നൊരു ദൃശ്യം.

Exif Data
Camera: Canon EOS Kiss DIgital X
Exposure:
0.003 sec (1/320)
Aperture: f/5.6
Focal Length: 18mm
ISO Speed: 100
Flash: Flash did not fire
Exposure Program: Manual
Taken on: August 31, 2008 at 2.19 IST

Thursday, October 16, 2008

രാക്കച്ചവടം



ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണല്‍പ്പുറത്ത് താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ കച്ചവടകേന്ദ്രങ്ങളാണ് ചിത്രത്തില്‍...

Exif Data
Camera: Canon EOS Kiss DIgital X
Exposure: 0.1 sec (1/10)
Aperture: f/3.5
Focal Length: 18mm
ISO Speed: 400
Flash: Flash did not fire
Exposure Program: Manual
Taken on: March 30, 2008 at 7.59pm IST

Sunday, August 24, 2008

ജൂതത്തെരുവ്


ഇത് മട്ടാഞ്ചേരിയിലെ ജൂതത്തെരുവ്. ഫ്ലിക്കര്‍ ‘മലയാളിക്കൂട്ടം’ ഫോട്ടോ പ്രോജക്ടനിന് വേണ്ടി എടുത്ത ചിത്രങ്ങളിലൊന്ന്. അന്നൊരു ഞായറാഴ്ചയായിരുന്നു, കൂടാതെ നല്ല മഴക്കോളും. മറ്റ് ദിവസങ്ങളില്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള വിനോദസഞ്ചാരികളാല്‍ മുഖരിതമാവുന്ന ഈ തെരുവില്‍ അന്ന് ഏതാണ്ട് ശൂന്യമായിരുന്നു...

Exif Data:
Camera: Canon EOS Kiss Digital X
Exposure: 0.005 sec (1/200)
Aperture: f/10
Focal Length: 18 mm
ISO Speed: 100
Flash: Flash did not fire
Exposure Program: Manual
Taken on June 1, 2008 at 12.21pm IST

Thursday, August 21, 2008

കടലമ്മയ്ക്കെന്തിത്ര കോപം?


ഫോര്‍ട്ട്കൊച്ചിക്ക് സമീപം പുതുതായ് പാകിയ കടല്‍ഭിത്തിക്ക് മുകളില്‍, ശക്തിയായി വീശുന്ന കടല്‍ക്കാറ്റില്‍ ബാലന്‍സ് തെറ്റാതെ (തെറ്റിയിരുന്നെങ്കില്‍, ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യപ്പെടുമായിരുന്നില്ല) നിന്ന് എടുത്ത ചിത്രം.

Tuesday, August 19, 2008

നിങ്ങളാവശ്യപ്പെട്ട സൂര്യകാന്തിപ്പൂക്കള്‍



ഇതല്ലേ കൂട്ടരേ, കഴിഞ്ഞ പോസ്റ്റില്‍ നിങ്ങള്‍ ആവശ്യപ്പെട്ട സൂര്യകാന്തിപ്പൂക്കളുടെ ക്ലോസപ്പ് പടം? അതെയെന്ന് തോന്നുന്നു... :-)

ഈ സൂര്യകാന്തികളുടെ വളരെയടുത്ത് നിന്ന് ഈ ചിത്രമെടുക്കുമ്പോള്‍ അവരില്‍ ചിലര്‍ സന്തോഷത്തോടെ എന്നെ നോക്കി പുഞ്ചിരിക്കുന്നതായും... മറ്റ് ചിലര്‍ നാണിച്ച് മുഖം താഴ്ത്തി നില്‍ക്കുന്നതായും... വേറെ ചിലരോ, എനിക്ക് പുറംതിരിഞ്ഞ് നിന്ന് “യെവനാരഡൈ ഞങ്ങളുടെ ഫോട്ടം പിടിക്കാന്‍” എന്ന് മന്ത്രിക്കും പോലെയുമാണ് എനിക്ക് തോന്നിയത്...

Exif Data:
Camera: Canon EOS Kiss Digital X
Exposure: 0.001 sec (1/1250)
Aperture: f/5.6
Focal Length: 55 mm
ISO Speed: 200
Flash: Flash did not fire
Exposure Program: Aperture priority
Taken on: March 22, 2008 at 11.16am IST

Thursday, August 07, 2008

സൂര്യകാന്തിപ്പാടം



തമിഴ്നാട്ടിലെ ഒരു സൂര്യകാന്തിപ്പാടം. പഴനിമല (പളനിമല) തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഹൈവേയില്‍ ഇടയ്ക്കെവിടെയോ വാഹനം നിര്‍ത്തി ക്ലിക്ക് ചെയ്ത ചില പടങ്ങളിലൊന്ന്.

Exif Details:
Camera: Canon EOS Kiss Digital X
Exposure: 1/2500 sec
Aperture: f/5.6
Focal Length: 49 mm
ISO Speed: 200
Flash: Flash did not fire
Exposure Program: Aperture priority
Taken on: March 22, 2008 at 11.19am IST

Monday, August 04, 2008

സ്ട്രോങ്ങല്ലേ...?

2008 ആഗസ്റ്റ് 2 ന് എന്റെ ഫോട്ടോഗ്രഫി ഒരു പുതിയ തലത്തിലേയ്ക്ക് കടന്നു, ഒരു പുതിയ Canon EF 50mm f/1.8 II പ്രൈം ലെന്‍സ് സ്വന്തമാക്കിയതിലൂടെ...

ഈ ലെന്‍സ് ഉപയോഗിച്ച് എടുത്ത ചില ഫ്രെയിമുകള്‍ ചുവടെ ചേര്‍ക്കുന്നു.

#1


#2


#3


#4


എങ്ങനെയുണ്ടെന്റെ പുതിയ ലെന്‍സ് ഉപയോഗിച്ചെടുത്ത ഈ പടങ്ങള്‍ ? സ്ട്രോങ്ങല്ലേ? ;)

Exif Details:
Camera: Canon EOS Kiss Digital X
Exposure: 0.05 sec (1/20)
Aperture: f/1.8
Focal Length: 50 mm
ISO Speed: 400
Exposure Bias: 0/3 EV
Flash: Flash did not fire
Exposure Program: Manual
Taken on August 2, 2008 5.34pm IST

Wednesday, July 30, 2008

കരിമീന്‍ കറിയും പുട്ടും പിന്നെ....



ഒരു ഞായറാഴ്ച ഫോട്ടോഷൂട്ട് അവസാനിച്ചത് തൃപ്പൂണിത്തുറയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന മുല്ലപ്പന്തല്‍ കള്ള് ഷാപ്പിലാണ്. കള്ള് കുടിക്കാനൊന്നുമല്ലായിരുന്നു കേട്ടോ.. :) ചുമ്മാ ഭക്ഷണം കഴിക്കുവാന്‍ മാത്രം. പിന്നെ ഒരു കള്ള് ഷാപ്പില്‍ പോയിട്ട് ഭക്ഷണം മാത്രം കഴിച്ചിട്ട് വന്നാല്‍ ഷാപ്പുകാര്‍ക്കെന്ത് തോന്നുമെന്ന് വിചാരിച്ച എന്റെ പാവം കസിനാണ് കള്ള് ഓര്‍ഡര്‍ ചെയ്തത്... ;)

ഈ ഷോട്ടിന് ശേഷം ഓര്‍ഡര്‍ ചെയ്ത വിഭവങ്ങള്‍ ഒന്നും കാമറയില്‍ പകര്‍ത്തുവാനുള്ള മൂഡ് ഉരുത്തിരിഞ്ഞു വന്നില്ല. ക്ഷമീ.... ;)

Exif Data :
Camera : Canon EOS Kiss DIgital X
Exposure : 0.125 sec (1/8)
Aperture : f/4
Focal Length : 27 mm
ISO Speed : 400
Flash : Flash did not fire
Exposure Program : Manual
Taken on : June 29, 2008 at 3:26pm IST

  © 2006-2011 niKk. All rights reserved.

Back to TOP