Saturday, July 28, 2007

ഒത്തുകിട്ടി, ഒരു അസ്തമയം

ഒരു സുഹൃത്തുമായ്‌ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍
ഒത്തുകിട്ടിയ ഒരു അസ്തമയ ദൃശ്യമാണിത്‌.
രാജനഗരിയായ തൃപ്പൂണിത്തുറയില്‍ നിന്നു കാക്കനാട്ടേയ്ക്കു
സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡിലൂടെ വരുമ്പോള്‍
കളക്ടറേറ്റിനു മുന്നില്‍ വണ്ടി നിറുത്തി, വഴിയരുകില്‍
നിന്നെടുത്ത കുറച്ച്‌ സ്നാപ്പുകളിലൊന്ന്‌.

31 comments:

:: niKk | നിക്ക് :: said...

പുതിയ പടപ്പോസ്റ്റ്‌ - "ഒത്തുകിട്ടി, ഒരു അസ്തമയം"

എങ്ങനെയുണ്ട്‌? വറൈറ്റിയല്ലേ?

ഒന്നു കണ്ടു നോക്കു കൂട്ടരേ :)

അഗ്രജന്‍ said...

സൂപ്പര്‍ പടം...!

ആ സീന്‍ ക്ലിക്കാന്‍ തോന്നിയ കലാബോധം അഭിനന്ദനീയം - കീപ്പിറ്റപ്പ് :)

KuttanMenon said...

സൂപ്പരായിട്റ്റുണ്ട്. എന്‍ 73 ആണോ ?

ഞാന്‍ said...

കുറെ കമ്പികള്‍ കുത്തിവെച്ചിട്ട് അതിന്റെ ഫോട്ടം പിടിച്ചാല്‍ അതെങ്ങനാ കല ആകുന്നേ? :P

ഒരു പടംപിടിഫോണ്‍ ഉള്ളതിന്റെ അഹങ്കാരമാണാ???

ഫോട്ടം വലിയ കുഴപ്പമില്ലാ....ഒരു നാല് മാര്‍ക്ക് തന്ന് ജയിപ്പിച്ചിട്ടുണ്ട്....


(ചുമ്മാ അഹങ്കാരം കൊണ്ട് പറഞ്ഞയാണേ.... ഒന്നും വിചാരിക്കല്ലേ)

മഴത്തുള്ളി said...

അതെ ഇതൊരു വെറൈറ്റി അസ്തമയം തന്നെ. നന്നായിരിക്കുന്നു.

ഇത് കുട്ടമ്മേനോന്‍ പറഞ്ഞതുപോലെ എന്‍ 73 യില്‍ ക്ലിക്കിയതാണോ ;) അല്ല സംശയം കൊണ്ടു ചോദിച്ചതാ. :)

ദിവ (ഇമ്മാനുവല്‍) said...

നല്ലൊരു ഫോട്ടോ

Haree | ഹരീ said...

ഭൂമിയുടെ അസ്തമയത്തിന് ഒരു കാരണമാണല്ലോ കോണ്‍ക്രീ‍റ്റ് കെട്ടിടങ്ങള്‍... ആ നിലയ്ക്ക് ഈ അസ്തമയ ചിത്രത്തിന് മറ്റൊരു മാനം...

നിക്കേ, ചിലവുണ്ട്; ഇതൊക്കെ കണ്ടെത്തി പറഞ്ഞുതരുന്നതിന്... :P
--

Manu said...
This comment has been removed by the author.
Manu said...

കൊള്ളാം....

ഓഫ് : ഈ വെച്ചുകെട്ടിനു അതിന്റെ ഒരു സൌന്ദര്യമൊക്കെ ഉണ്ട്. നന്ദനം എന്ന മൂ‍വിയിലെ മനസില്‍ മിഥുനമഴ എന്ന നൃത്തരംഗം ഇത്തരം ഒരു ‘തട്ടിന്റെ’പശ്ചാത്തലം നന്നായി ഉപയോഗിക്ക്കുന്നുണ്ട്.

ഉറുമ്പ്‌ /ANT said...

എന്റെ കുന്ത്രാണ്ടത്തിലെന്താ ഇങനത്തെ പടമൊന്നും പതിയാത്തത്? കുറച്ച്‌ അസൂയ തോന്നുന്നുണ്ടു കേട്ടോ.

മെലോഡിയസ് said...

നല്ല പടം ട്ടാ..

റീനി said...

പടം നന്നായിരിക്കുന്നു, നിക്കേ.

ഭൂമിയുടെ നെഞ്ചിലേക്ക്‌ സൂചി മാതിരി കുത്തിയിറക്കി വച്ചിരിക്കുന്നതെന്താണ്‌?

മയൂര said...

ഒത്തുകിട്ടിയാല്‍ ഇങ്ങിനെ കിട്ടണം... മനോഹരമായിരിക്കുന്നു:)

ശ്രീ said...

വളരെ നന്നായിട്ടുണ്ട്.... ശരിക്കും വെറൈറ്റി തന്നെ....!!!
:)

കൈപ്പള്ളി said...

നല്ല പടം

ഇത്തിരിവെട്ടം said...

കലക്കന്‍ പടം...

സാല്‍ജോҐsaljo said...

ആ‍കാശത്തിന്റെ താ‍ങ്ങുതൂണുകള്‍

കൊള്ളാം

:)

:: niKk | നിക്ക് :: said...

അഗ്രൂ, പ്രോത്സാഹനത്തിനും പിന്തുണയ്ക്കും നന്ദി.

കുട്ടന്മേനോന്‍സ് എന്‍ 73 തന്നെ! ഒരു എസ്.എല്‍.ആര്‍. കാമറ പോക്കറ്റില്‍ ഇട്ടോണ്ട് ഏതു സമയവും പോക്കറ്റില്‍ ഇട്ടോണ്ട് നടക്കാന്‍ വയ്യല്ലോ. :)

അമ്പട ഞാനേ! യേതു കലയുടെ കാര്യമാ? ഫാന്‍??? ;)

മഴത്തുള്ളീ യെപ്, എന്‍ 73 തന്നെ.

ദിവ നന്ദി. (ആരാ ഇമ്മാനുവേല്‍?)

ഹരീ.... :)

മനു, നന്ദി. നന്ദനത്തില്‍ അങ്ങനൊരു സീന്‍ കണ്ടതായ് ഓര്‍മ്മിക്കുന്നില്ല. ഇനി കാണുമ്പോള്‍ ശ്രദ്ധിക്കാംസ്..

ഉറുമ്പ് ഭായ്...ഏതാ ആ കൂശ്മാണ്ടം?

മെലഡിയസ് ചേട്ടാ, താങ്ക്സ് :)

റീനീ താങ്ക്സ്. ഭൂമിയുടെ നെഞ്ചില്‍ സൂചി ഞാനല്ലട്ടോ കുത്തിയിറക്കിയത്. ഏതോ ഷോപ്പിംഗ് മാളാവണം അവിടെ ഉയരാന്‍ പോകുന്നത്.

മയൂര ജി. നന്ദി. ഈ ചിത്രം ക്ലിക്കുന്നതിന് മുന്‍പ് മിനിട്ടുകള്‍ക്കു മുന്‍പ് മാത്രം ക്ലിക്കിയ മറ്റൊരു പോട്ടം വേറെയുണ്ട്. അതുടനെ പോസ്റ്റുന്നതാണ്. :)

ശ്രീ... നന്ദി :)

കൈപ്പള്ളി ഭായ് ഇവിടെ സന്ദര്‍ശിച്ച്, ഒരു അഭിപ്രായം പറഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. :)

ഇത്തിരി, :)

സാല്‍ജോ തന്നെ തന്നെ :)

പച്ചാളം : pachalam said...

മനോഹരം!

ധ്വനി said...

നല്ല ചിത്രം!!

കലാബോധമുള്ള മനസ്സേ ഇത്തര കാഴ്ചകള്‍ കാണൂ!! അഭിനന്ദനങ്ങള്‍!!

:: niKk | നിക്ക് :: said...

പച്ചാളം :)

ധ്വനീ.... ഞാന്‍ ഫ്ലാറ്റ് !!!!

കുറുമാന്‍ said...

വേറിട്ട അസ്ഥമനം കൊള്ളാം നിക്ക്. പിന്നെ ബാക്ക്ഗ്രൌണ്ടില്‍ കാണുന്നത് ഉത്സവത്തിന്റെ പന്തലഴിച്ച മുളകളാണോ

:: niKk | നിക്ക് :: said...

അല്ല കുറുമാന്‍സായ്‌വേ... അതേതോ പുതിയ കെട്ടിടം പണിതുയര്‍ത്തുന്നതിന്റെ കമ്പികളാ. ഇന്നു അതിലൂടെ പോയപ്പോള്‍ കണ്ടു.. ഇപ്പോ ആ കമ്പികള്‍ക്ക് പകരം, അവിടെ ഒരു ഫ്ലോറിന്റെ പണിപൂര്‍ത്തിയായിരിക്കുന്നു. :)

ഡാലി said...

വ്യതസ്ഥമായ ഒരു പടം നന്നായിരിക്കുന്നു.

<:| രാജമാണിക്യം|:> said...

കൊള്ളാം.. കംബികളൊക്കെ കലിപ്പുകളു തന്നേ!

SAJAN | സാജന്‍ said...

നിക്കേ ഇത് കലക്കി
നല്ല കിഡിലന്‍ പടം:)

പൊതുവാള് said...

നിക്കേ,
റൊമ്പ പ്രമാദമാന പടം....:)

Abhilash | അഭിലാഷ് said...

മനോഹരം.. അതിമനോഹരം.. ഉഗ്രന്‍‌ ഫോട്ടോ...

ജാസു said...

ഭംഗിയുള്ള ഫോട്ടോ...

saptavarnangal said...

ഈ അസ്തമയം നന്നായിട്ടുണ്ട്, വേറിട്ടൊരു കാഴ്ച!

സതീശ് മാക്കോത്ത് | sathees makkoth said...

ഇതു കൊള്ളാം.
ഭാവന വരാറുണ്ട് അല്ലേ?

  © 2006-2011 niKk. All rights reserved.

Back to TOP