Friday, August 28, 2009

ആർപ്പോ... ഇർറോ...


2009 ആഗസ്റ്റ് 23 ഞായറാഴ്ച അത്തം ദിനത്തിൽ കൊച്ചിയിലെ ചമ്പക്കര കായലിൽ നടന്ന “എരൂർ ചമ്പക്കര ജലോത്സവം 2009” ൽ നിന്നൊരു ദൃശ്യം.

Wednesday, July 15, 2009

മേഘസ്പര്‍ശം


കിഴക്ക് നിന്ന് പഞ്ഞിക്കെട്ട് പോലെയുള്ള കുഞ്ഞു
മേഘങ്ങള്‍ ഞങ്ങളെ തലോടി കടന്ന് പോയ്ക്കൊണ്ടിരുന്നു...

ഇവിടെ നിന്നുള്ള കാഴ്ച / അനുഭവം :

- താഴെ ജലാശയത്തില്‍ കുത്തിമറിയാനിറങ്ങുന്ന കാട്ടാനക്കൂട്ടം.
- ഇവിടെ നിന്നുള്ള സൂര്യോദയവും അസ്തമയവും ഒരു ദൃശ്യവിരുന്ന് തന്നെയാണ്
- ചെറു ട്രക്കിംഗുകള്‍
- താഴെ ജലാശയത്തിന്റെ ഇരുവശത്തുമുള്ള വനാന്തരങ്ങളില്‍ നിന്ന് വിവിധ പക്ഷിമൃഗാദികളുടെ ശബ്ദം
- ദൂരെ വനത്തിന്റെ അകത്ത് ഉയര്‍ന്ന് നില്‍ക്കുന്ന വനപാലകരുടെ വാച്ച്ടവറുകള്‍
- നീലപ്പുതപ്പില്‍ ഉറങ്ങുന്ന വാഗമണ്‍ മലനിരകള്‍
- രാത്രിയില്‍ ഇവിടെയുള്ള ഗസ്റ്റ് ഹൌസിന്റെ വെളിച്ചത്തിലേക്ക് ആകര്‍ഷിച്ചെത്തുന്ന വിവിധയിനം നിശാശലഭങ്ങള്‍

ഈ സ്ഥലത്തെക്കുറിച്ച് കൂടുതല്‍ ചിത്രങ്ങളുമായുള്ള വിവരണം സമയലഭ്യതയനുസരിച്ച് ഇവിടെ ചേര്‍ക്കുന്നതാണ്.

Wednesday, July 08, 2009

പോപ്പ് ചക്രവര്‍ത്തിക്ക് കൊച്ചിയുടെ ശ്രദ്ധാഞ്ജലി

മൈക്കല്‍ ജാക്സന്റെ കൊച്ചി ആരാധകര്‍ 2009 ജൂണ്‍ 28 ന്
ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ (കലൂര്‍) ‍ഒത്തുചേര്‍ന്ന്
മെഴുകുതിരികള്‍ തെളിച്ചും ഗാനങ്ങളാലപിച്ചും അതിനൊത്ത്
ചുവടുകള്‍വച്ചും അദ്ദേഹത്തിന്റെ പ്രതിഭയെ അനുസ്മരിച്ചു.
നഗരത്തിലെ പ്രമുഖ പാശ്ചാത്യ സംഗീത ബാന്റുകളായ
മദര്‍ ജെയിന്‍, കലിംഗ, വൈറ്റ് ഷുഗര്‍ എന്നിവര്‍ ജാക്സന്റെ
വിവിധ ഗാനങ്ങള്‍ ആലപിച്ചു...



മൈക്കല്‍ ജാക്സന്റെ അപരന്‍ - കുര്യന്‍



ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നൊരു ദൃശ്യം

***കൂടുതല്‍ ചിത്രങ്ങള്‍ സമയലഭ്യതയനുസരിച്ച് പോസ്റ്റ് ചെയ്യുന്നതായിരിക്കും

Monday, July 06, 2009

കർത്തവ്യനിരതരായ് കെ.എസ്. ഇ. ബി.

കൊച്ചി നഗരത്തിലെ ഒരു ഇടറോഡിൽ നിന്നൊരു കാഴ്ച.

ഇവിടെ 11kv വൈദ്യുതകമ്പിയിലേയ്ക്ക് സമീപത്തെ പറമ്പിൽ നിന്നും ഒരു തേക്ക് ഒടിഞ്ഞു വീണ് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. നാട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച് ആ കൊടുംമഴയത്ത് ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാർ ഉടനടി സ്ഥലത്തെത്തി മരം മുറിച്ചു മാറ്റുകയും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.

Friday, July 03, 2009

ചെറായ് മീറ്റിന്...

...എല്ലാവിധ ഭാവുകങ്ങളും നേരുന്നു !!!
ചെറായ് ബീച്ചിൽ നിന്നൊരു അസ്തമയ ദൃശ്യം...

Wednesday, April 01, 2009

കല്യാണ സൌഗന്ധികം - കൂടിയാട്ടം

കഴിഞ്ഞ ഞായറാഴ്ച കുമ്പളങ്ങി ടൂറിസ്റ്റ് വില്ലേജിൽ അമ്മന്നൂർ രജീഷ് ചാക്യാർ അവതരിപ്പിച്ച കല്യാണ സൌഗന്ധികം കൂടിയാട്ടത്തിന്റെ ചില ചിത്രങ്ങൾ.

ഹനുമാനും ഭീമനുമാണ് കഥാപാത്രങ്ങൾ. പ്രിയതമയുടെ ആവശ്യപ്രകാരം ഭീമൻ സൌഗന്ധികം തേടിപ്പോവുന്നതും മാർഗ്ഗമദ്ധ്യേ ഹനുമാനെ തന്റെ വഴിമുടക്കി കിടക്കുന്നതും, തുടർന്നുള്ള സംഭവങ്ങളുമാണ് അരങ്ങിൽ അവതരിപ്പിക്കപ്പെട്ടത്.


നേർക്ക് നേർ


ഹനുമാന്റെ വാൽ ഉയർത്തുവാൻ ശ്രമിക്കുന്ന ഭീമൻ



ഹനുമാന്റെ ഉപദേശങ്ങൾ ശ്രവിക്കുന്നു


മംഗളാശസകളും യാത്രയയപ്പും


Exif Data

Camera: Canon EOS Kiss DIgital X
Exposure: 0.04 sec (1/25)
Aperture: f/4.5
Focal Length: 149mm
ISO Speed: 400
Flash: On
Exposure Program: Manual
Taken on: March 29, 2008 at 7.42pm IST

Thursday, January 08, 2009

ഞാ... പഞ്ഞൊക്കും !!!



മോഡല്‍ : ലക്ഷ്മിപ്രിയ... എന്റെ സഹോദരപുത്രി.
ഞങ്ങളുടെ ഏഴാറ്റുമുഖം യാത്രയ്ക്കിടെയെടുത്ത ചിത്രം.
അന്ന് കാമറയില്‍ പകര്‍ത്തിയ വിവിധ ഭാവങ്ങളിലൊന്ന്.
ഈ പോസ് കണ്ടപ്പോള്‍ എന്നോട് ഇങ്ങനെ പറയും പോലെ തോന്നി -
“ഞാന്‍ പറഞ്ഞ് കൊടുക്കും”

  © 2006-2011 niKk. All rights reserved.

Back to TOP