Wednesday, November 12, 2008

ചമ്പക്കര വള്ളംകളി - 2008


ഓണാഘോഷത്തോടനുബന്ധിച്ച് കൊച്ചിയിലെ ചമ്പക്കരക്കനാലില്‍ നടന്ന വള്ളംകളിക്കിടയില്‍ നിന്നൊരു ദൃശ്യം.

Exif Data
Camera: Canon EOS Kiss DIgital X
Exposure:
0.003 sec (1/320)
Aperture: f/5.6
Focal Length: 18mm
ISO Speed: 100
Flash: Flash did not fire
Exposure Program: Manual
Taken on: August 31, 2008 at 2.19 IST

Thursday, October 16, 2008

രാക്കച്ചവടം



ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണല്‍പ്പുറത്ത് താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ കച്ചവടകേന്ദ്രങ്ങളാണ് ചിത്രത്തില്‍...

Exif Data
Camera: Canon EOS Kiss DIgital X
Exposure: 0.1 sec (1/10)
Aperture: f/3.5
Focal Length: 18mm
ISO Speed: 400
Flash: Flash did not fire
Exposure Program: Manual
Taken on: March 30, 2008 at 7.59pm IST

Sunday, August 24, 2008

ജൂതത്തെരുവ്


ഇത് മട്ടാഞ്ചേരിയിലെ ജൂതത്തെരുവ്. ഫ്ലിക്കര്‍ ‘മലയാളിക്കൂട്ടം’ ഫോട്ടോ പ്രോജക്ടനിന് വേണ്ടി എടുത്ത ചിത്രങ്ങളിലൊന്ന്. അന്നൊരു ഞായറാഴ്ചയായിരുന്നു, കൂടാതെ നല്ല മഴക്കോളും. മറ്റ് ദിവസങ്ങളില്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള വിനോദസഞ്ചാരികളാല്‍ മുഖരിതമാവുന്ന ഈ തെരുവില്‍ അന്ന് ഏതാണ്ട് ശൂന്യമായിരുന്നു...

Exif Data:
Camera: Canon EOS Kiss Digital X
Exposure: 0.005 sec (1/200)
Aperture: f/10
Focal Length: 18 mm
ISO Speed: 100
Flash: Flash did not fire
Exposure Program: Manual
Taken on June 1, 2008 at 12.21pm IST

Thursday, August 21, 2008

കടലമ്മയ്ക്കെന്തിത്ര കോപം?


ഫോര്‍ട്ട്കൊച്ചിക്ക് സമീപം പുതുതായ് പാകിയ കടല്‍ഭിത്തിക്ക് മുകളില്‍, ശക്തിയായി വീശുന്ന കടല്‍ക്കാറ്റില്‍ ബാലന്‍സ് തെറ്റാതെ (തെറ്റിയിരുന്നെങ്കില്‍, ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യപ്പെടുമായിരുന്നില്ല) നിന്ന് എടുത്ത ചിത്രം.

Tuesday, August 19, 2008

നിങ്ങളാവശ്യപ്പെട്ട സൂര്യകാന്തിപ്പൂക്കള്‍



ഇതല്ലേ കൂട്ടരേ, കഴിഞ്ഞ പോസ്റ്റില്‍ നിങ്ങള്‍ ആവശ്യപ്പെട്ട സൂര്യകാന്തിപ്പൂക്കളുടെ ക്ലോസപ്പ് പടം? അതെയെന്ന് തോന്നുന്നു... :-)

ഈ സൂര്യകാന്തികളുടെ വളരെയടുത്ത് നിന്ന് ഈ ചിത്രമെടുക്കുമ്പോള്‍ അവരില്‍ ചിലര്‍ സന്തോഷത്തോടെ എന്നെ നോക്കി പുഞ്ചിരിക്കുന്നതായും... മറ്റ് ചിലര്‍ നാണിച്ച് മുഖം താഴ്ത്തി നില്‍ക്കുന്നതായും... വേറെ ചിലരോ, എനിക്ക് പുറംതിരിഞ്ഞ് നിന്ന് “യെവനാരഡൈ ഞങ്ങളുടെ ഫോട്ടം പിടിക്കാന്‍” എന്ന് മന്ത്രിക്കും പോലെയുമാണ് എനിക്ക് തോന്നിയത്...

Exif Data:
Camera: Canon EOS Kiss Digital X
Exposure: 0.001 sec (1/1250)
Aperture: f/5.6
Focal Length: 55 mm
ISO Speed: 200
Flash: Flash did not fire
Exposure Program: Aperture priority
Taken on: March 22, 2008 at 11.16am IST

Thursday, August 07, 2008

സൂര്യകാന്തിപ്പാടം



തമിഴ്നാട്ടിലെ ഒരു സൂര്യകാന്തിപ്പാടം. പഴനിമല (പളനിമല) തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഹൈവേയില്‍ ഇടയ്ക്കെവിടെയോ വാഹനം നിര്‍ത്തി ക്ലിക്ക് ചെയ്ത ചില പടങ്ങളിലൊന്ന്.

Exif Details:
Camera: Canon EOS Kiss Digital X
Exposure: 1/2500 sec
Aperture: f/5.6
Focal Length: 49 mm
ISO Speed: 200
Flash: Flash did not fire
Exposure Program: Aperture priority
Taken on: March 22, 2008 at 11.19am IST

Monday, August 04, 2008

സ്ട്രോങ്ങല്ലേ...?

2008 ആഗസ്റ്റ് 2 ന് എന്റെ ഫോട്ടോഗ്രഫി ഒരു പുതിയ തലത്തിലേയ്ക്ക് കടന്നു, ഒരു പുതിയ Canon EF 50mm f/1.8 II പ്രൈം ലെന്‍സ് സ്വന്തമാക്കിയതിലൂടെ...

ഈ ലെന്‍സ് ഉപയോഗിച്ച് എടുത്ത ചില ഫ്രെയിമുകള്‍ ചുവടെ ചേര്‍ക്കുന്നു.

#1


#2


#3


#4


എങ്ങനെയുണ്ടെന്റെ പുതിയ ലെന്‍സ് ഉപയോഗിച്ചെടുത്ത ഈ പടങ്ങള്‍ ? സ്ട്രോങ്ങല്ലേ? ;)

Exif Details:
Camera: Canon EOS Kiss Digital X
Exposure: 0.05 sec (1/20)
Aperture: f/1.8
Focal Length: 50 mm
ISO Speed: 400
Exposure Bias: 0/3 EV
Flash: Flash did not fire
Exposure Program: Manual
Taken on August 2, 2008 5.34pm IST

Wednesday, July 30, 2008

കരിമീന്‍ കറിയും പുട്ടും പിന്നെ....



ഒരു ഞായറാഴ്ച ഫോട്ടോഷൂട്ട് അവസാനിച്ചത് തൃപ്പൂണിത്തുറയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന മുല്ലപ്പന്തല്‍ കള്ള് ഷാപ്പിലാണ്. കള്ള് കുടിക്കാനൊന്നുമല്ലായിരുന്നു കേട്ടോ.. :) ചുമ്മാ ഭക്ഷണം കഴിക്കുവാന്‍ മാത്രം. പിന്നെ ഒരു കള്ള് ഷാപ്പില്‍ പോയിട്ട് ഭക്ഷണം മാത്രം കഴിച്ചിട്ട് വന്നാല്‍ ഷാപ്പുകാര്‍ക്കെന്ത് തോന്നുമെന്ന് വിചാരിച്ച എന്റെ പാവം കസിനാണ് കള്ള് ഓര്‍ഡര്‍ ചെയ്തത്... ;)

ഈ ഷോട്ടിന് ശേഷം ഓര്‍ഡര്‍ ചെയ്ത വിഭവങ്ങള്‍ ഒന്നും കാമറയില്‍ പകര്‍ത്തുവാനുള്ള മൂഡ് ഉരുത്തിരിഞ്ഞു വന്നില്ല. ക്ഷമീ.... ;)

Exif Data :
Camera : Canon EOS Kiss DIgital X
Exposure : 0.125 sec (1/8)
Aperture : f/4
Focal Length : 27 mm
ISO Speed : 400
Flash : Flash did not fire
Exposure Program : Manual
Taken on : June 29, 2008 at 3:26pm IST

Friday, July 18, 2008

12:45 എ. എം


നൈറ്റ് ഷിഫ്റിനിടയ്ക്ക് ഒരു പ്രോഡക്റ്റ് ഫോട്ടോഗ്രഫി പരീക്ഷണം.
Exif Data:
Camera: Canon EOS 400D Digital
Lens: Canon EF 50mm f/1.8
Exposure: 0.05 sec (1/20)
Aperture: f/1.8
Focal Length: 50 mm
ISO Speed: 200
Flash: Flash did not fire
Exposure Program: Manual
Taken on June 18, 2008 at 12.43am IST

Saturday, May 03, 2008

കുട്ടനാട് ഓര്‍മ്മകള്‍


2007 ലെ കുട്ടനാട് സന്ദര്‍ശനത്തിനിടയ്ക്കെടുത്ത Nokia N73 ചിത്രങ്ങളിലൊന്ന്.

Monday, April 14, 2008

...ലത്തിരിപ്പൂത്തിരി

മുന്തിരിച്ചെപ്പോ... കമ്പിത്തിരി മത്താപ്പോ...


ഈ ഏട്ടന് വേണ്ടിയും ഏട്ടന്റെ ക്യാമറയ്ക്ക് വേണ്ടിയും ഈ ദൃശ്യങ്ങള്‍ ഒരുക്കിത്തന്ന എന്റെ പെങ്ങളൂട്ടിക്കും അവളുടെ കൂട്ടുകാരിക്കും നന്ദി... :)
ഇന്നലെ രാത്രി എടുത്ത ചിത്രങ്ങളില്‍ ചിലത് :


Exif data
Camera : Canon EOS Kiss Digital X
Exposure : 0.033 sec (1/30)
Aperture : f/5.6
Focal Length : 45mm
ISO speed : 100
Flash : Flash did not fire
Exposure Program : Manual
Metering Mode : Partial
Taken on : April 14, 2008 at 8:39pm IST

Tuesday, March 25, 2008

നീര്‍മണിമുത്തുകള്‍

എത്രനാളായെന്നോര്‍മ്മയില്ല ഇത് തുടങ്ങിയിട്ട്. കടുത്ത പ്രണയത്തിലാണ് ഞാന്‍. അവളുടെ ഒരു പദചലനത്തിനായ്... നാദവീചികള്‍ക്കായ്... ആ മൃദു തലോടലിനായ് കാത്തിരിക്കേ അവള്‍ എത്തി... അവളുടെ ആ സാന്നിദ്ധ്യവും സ്നേഹസ്മൃണമായ തലോടലും എന്നെ ഏറെ പുളകിതനാക്കി...

ഇനിയെന്ന് വരുമെന്നറിയില്ലെങ്കിലും, അവളെനിക്കേകിയ... ആ വിലപ്പെട്ട നീര്‍മണിമുത്തുകള്‍ ഇതാ...



Exif Data :
Camera: Canon EOS Kiss Digital X
Exposure: 0.005 sec (1/200)
Aperture: f/5.6
Focal Length: 55 mm
ISO Speed: 200
Exposure Program: Aperture priority
Flash: Flash did not fire
Taken on: March 16, 2008 at 4.59pm IST

അപ്പു എഡിറ്റ് ചെയ്തു അയച്ചു തന്ന ചിത്രം ഞാനിവിടെ ചേര്‍ക്കുന്നു.

Saturday, March 15, 2008

ഗോസ്റ്റ് ഷിപ്പ്


പടിഞ്ഞാറേ ചക്രവാളത്തിലെ വര്‍ണ്ണമാറ്റങ്ങള്‍ക്കായ് ക്ഷമയോടെ കാത്തിരുന്നു... തിരകളെണ്ണിയും... സന്ദര്‍ശകരെ ശ്രദ്ധിച്ചും... മൂടല്‍മഞ്ഞുള്ളത് കൊണ്ടാവാം ആകെ മൂടിക്കെട്ടിയ ഒരു അന്തരീക്ഷം...

ഈ സമയം, അങ്ങകലെ പടിഞ്ഞാറ് നിന്നും ഒരു കപ്പല്‍ കറുത്ത പുകയും തുപ്പിവരുന്നതിലേക്കെന്റെ ശ്രദ്ധ തിരിഞ്ഞു... പുതിയ അതിഥികള്‍ക്കായ് കപ്പല്‍ച്ചാലിന് ആഴം കൂട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന SERAM എന്ന ഒരു പഴയ ഡ്രെഡ്ജര്‍. പെയിന്റൊക്കെ പോയി തുരുമ്പെടുത്തിരിക്കുന്ന ആ കപ്പല്‍, ചില പഴയകാല ഇംഗ്ലീഷ് സിനിമകളെ അനുസ്മരിപ്പിച്ച് അഴീമുഖത്തെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു...

നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ഒരു ഗോസ്റ്റ് ഷിപ്പ് പോലെ...

EXIF Data :
Camera : Canon EOS Kiss Digital X
Exposure : 0.003 sec (1/320)
Aperture : f/5.6
Focal Length : 55 mm
ISO Speed : 100
Exposure Program : Manual
Date & Time : March 9, 2008 at 5:50pm IST

Monday, February 18, 2008

പ്രകൃതിയുടെ കണ്ണുനീര്‍ത്തുള്ളികള്‍



ഇനി ബ്ലോഗില്‍ എന്റെ പടങ്ങള്‍ പോസ്റ്റ് ചെയ്യേണ്ട എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. പക്ഷെ അഗ്രജന്റെ റിക്വസ്റ്റ് പ്രകാരം വീണ്ടും ഞാന്‍ പോസ്റ്റുന്നു.

Exif Data :

Camera: Canon EOS Kiss Digital X
Exposure: 0.02 sec (1/50)
Aperture: f/5.6
Focal Length: 55 mm
ISO Speed: 100
Exposure Bias: -2/3 EV
Exposure Program: Aperture priority
Flash: Flash did not fire

Saturday, February 09, 2008

ചീനവലപ്പാലം


കൊച്ചിയിലെ മറൈന്‍ വാക് വേ യില്‍ സ്ഥിതി ചെയ്യുന്ന ചീനവലപ്പാലവും സമീപത്തുള്ള ഫ്ലാറ്റും ഒരു ഫ്രെയിമില്‍..

Exif Data :

Camera: Canon EOS Kiss Digital X
Exposure: 0.077 sec (1/13)
Aperture: f/3.5
Focal Length: 18 mm
ISO Speed: 100
Exposure Bias: 0/3 EV
Flash: Flash did not fire
Metering Mode: Partial
Exposure Mode: Manual
Taken on February 7, 2008 at 6.37pm IST

Wednesday, January 23, 2008

പകല്‍പ്പൂരം


പകല്‍പ്പൂരം എന്നു പറഞ്ഞിട്ട് ഇതെന്താ രാത്രിപ്പൂരം എന്നാണോ ചിന്തിക്കുന്നത്?
ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ച തിരിഞ്ഞ് 2:30 നു തുടങ്ങി രാത്രി 8.30 വരെ ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ടില്‍ 11 ഗജവീരന്മാര്‍ അണിനിരന്ന എറണാകുളം ശിവക്ഷേത്രത്തിലെ പകല്‍പ്പൂരത്തിന്റെ ദൃശ്യം തന്നെയാണ് ചിത്രത്തില്‍ കാണുന്നത്.

Exif Data:
Camera: Canon EOS Kiss Digital X
Exposure: 0.017 sec (1/60)
Aperture: f/5.6
Focal Length: 55 mm
ISO Speed: 400

Monday, January 21, 2008

ആകാശച്ചെരുവിലാരോ...


സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡിലൂടെ ബൈക്കില്‍ സുഹൃത്തുമൊത്ത്‌ പോവുമ്പോള്‍ കാക്കനാട്‌ സെസിനു സമീപത്തു വച്ചു കണ്ട ആകാശം...

ഈ മനോഹര കാഴ്ച്ച കണ്ടപ്പോള്‍ ബൈക്ക്‌ നിര്‍ത്തി സ്നാപ്പ്‌ എടുക്കാതിരിക്കുവാന്‍ തോന്നിയില്ല...

Exif Data:
Camera: Nokia N73
Exposure: 0.023 sec (23/1000)
Aperture: f/2.8
Focal Length: 5.6 mm
ISO Speed: 100

Sunday, January 20, 2008

ഒരു പുതിയ തുടക്കം


... ഠേ ഠേ. ശബ്ദം കേട്ട് പിടഞ്ഞെഴുന്നേറ്റ് കാറ്റലോഗൊക്കെ വലിച്ചെറിഞ്ഞ് നേരെ മട്ടുപ്പാവിലേയ്ക്ക്. തൊട്ടടുത്തുള്ള ദേവാലയത്തില്‍ പെരുന്നാള്‍ പ്രമാണിച്ചുള്ള വെടിക്കെട്ട് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇന്നലെ (19 ശനിയാഴ്ച 2008) വാങ്ങിക്കൊണ്ടു വന്ന സാധനം പരീക്ഷിക്കണമല്ലോ... വള്ളി എടുത്ത് കഴുത്തില്‍ ചുറ്റി... പ്ഷ്ക് പ്ഷ്ക്.. ഫ്ലാ‍ഷൊന്നും മിന്നിക്കാതെ കുറച്ച് പടങ്ങളങ്ങെടുത്തു. കിട്ടിയതില്‍ നന്നെന്ന് തോന്നിയത് ദാണ്ടെ ഇവിടെ പോസ്റ്റി...

Exif Data
ചുവടെ ചേര്‍ക്കുന്നു.

Camera: Canon EOS Kiss Digital X
Exposure: 0.025 sec (1/40)
Aperture: f/5
Focal Length: 25 mm
ISO Speed: 100
Exposure Bias: 0/3 EV
Flash: Flash did not fire
Date and Time: 2008:01:19 22:33:12
Shutter Speed: 348778/65536

Wednesday, January 16, 2008

മരമാക്രോ !!!


മറ്റൊരു മാക്രോ പരീക്ഷണം. ഇത്തവണ ഒരു മരത്തില്‍ :)

Thursday, January 03, 2008

കാത്തുകാത്തിരുന്നത് കിട്ടി !!!


2008 ജനുവരി 1. കൊച്ചിയിലെ Pioneer Towers ന്റെ പുറകില്‍ നിന്നൊരു ദൃശ്യം.
ഈ ഒരു ഷോട്ടിനു വേണ്ടി നിരവധി പ്രാവശ്യം നഗരത്തിലെ ഘോര ട്രാഫിക്ക് വകവെയ്ക്കാതെ പാഞ്ഞെത്തിയിട്ടുണ്ട്. പക്ഷെ, മറൈന്‍ഡ്രൈവിലെത്തുമ്പോഴേയ്ക്കും ആദിത്യന്‍ തന്റെ പാട്ടിന് പോയിട്ടുണ്ടാവും. അത്ര വേഗത്തിലാണ് അദ്ദേഹത്തിന്റെ അസ്തമയ പ്രക്രിയ നടക്കുന്നത്. ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാതെ കാലവും സൂര്യനും പ്രയാണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഏവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ !!!

Blog Archive

  © 2006-2011 niKk. All rights reserved.

Back to TOP