വെള്ളം ചാടുന്നതിനെയല്ലേ വെള്ളച്ചാട്ടം എന്ന് വിളിക്കുന്നത്. അപ്പോള്‍ ഇതും ഒരു വെള്ളച്ചാട്ടം തന്നെ. എപ്പോള്‍, എവിടെ, എന്ത് എന്നൊക്കെ കാണുന്നോര്‍ തീരുമാനിക്കട്ടേ അല്ലേ?
ഇതു ഞങ്ങളുടെ ബൈക്ക് പാര്‍ക്കിംഗ് സ്റ്റാന്റിനു മുന്നിലുള്ള ചെറിയൊരു കാനയാണ്. മുകളിലുള്ള ഇരുമ്പ് ഗ്രില്‍ പൊളിഞ്ഞിരിക്കുന്ന സ്ഥലത്ത്, നല്ല മഴയുള്ള ഒരു ദിവസം നന്നായി ‘വെള്ളം ചാടി’യപ്പോള്‍ എടുത്ത ചിത്രമാണ്. വെറുതെ ഒരു തമാശിന് വേണ്ടി ഇവിടെ പോസ്റ്റു ചെയ്തതാണ് മാന്യസുഹൃത്തുക്കളേ... ക്ഷമിച്ചാലും :)
10 comments:
കുടുകുടാ ചാടുന്ന വെള്ളം
വെള്ളം വന്ന് വീഴുമ്പോളുള്ള പത, നുര
ഇതൊക്കെ ചേര്‍ന്നാല്‍ ഒരു വെള്ളച്ചാട്ടമായ് !
അങ്ങനെയൊരു വെള്ളച്ചാട്ടമിതാ...
ആശിപ്പിച്ചു. പറ്റിച്ചതാ, അല്ലേ?
:(
ഇതു വെള്ളച്ചാട്ടമൊന്നുമല്ല. കൊച്ചീലെ വല്ല അഴുക്കുചാലുമായിരിക്കും :-)
ചാത്തനേറ്: സാന്‍ഡോസ് റോഡിലു കാലുതെറ്റി വീഴുന്നതിനേം ‘വെള്ള‘ച്ചാട്ടം എന്ന് പറയും...
നിക്കു നിക്കെന്റെ നിക്കേ,
വയ്യാകരണനിയമം പ്രയോഗിച്ചാല്‍ ഇതു വെള്ളച്ചാട്ടം തന്നെ. വെള്ളത്തിന്റെ ചാട്ടം വെള്ളച്ചാട്ടം.
അപ്പോള്‍ വെള്ളച്ചാമിയോ?
സസ്നേഹം
ആവനാഴി.
ഉം നിക്കേ, മനസ്സിലായി മനസ്സിലായി ;)
ഇതെന്താ സംഭവം നിക്കേ?
വെള്ളത്തിലായപ്പോഴുള്ള ചാട്ടമാണോ ഇത്?
ഇതു ഞങ്ങളുടെ ബൈക്ക് പാര്‍ക്കിംഗ് സ്റ്റാന്റിനു മുന്നിലുള്ള ചെറിയൊരു കാനയാണ്. മുകളിലുള്ള ഇരുമ്പ് ഗ്രില്‍ പൊളിഞ്ഞിരിക്കുന്ന സ്ഥലത്ത്, നല്ല മഴയുള്ള ഒരു ദിവസം നന്നായി ‘വെള്ളം ചാടി’യപ്പോള്‍ എടുത്ത ചിത്രമാണ്. വെറുതെ ഒരു തമാശിന് വേണ്ടി ഇവിടെ പോസ്റ്റു ചെയ്തതാണ് മാന്യസുഹൃത്തുക്കളേ... ക്ഷമിച്ചാലും :)
ഇത് വെള്ളച്ചാട്ടത്തിന്റെ കുഞ്ഞുതൈ ആണല്ലോ നിക്കേ... (വെള്ളച്ചാട്ടത്തൈ)
Post a Comment