ബ്യൂട്ടി - എന്റെ പാരക്കീറ്റ്
ഇന്നലെ വരെ ഞാന്‍ വിചാരിച്ചിരുന്നത് ഇവള്‍ പാരട്ട് (Parrot) വര്‍ഗ്ഗത്തില്‍പ്പെട്ടവളെന്ന്. പക്ഷെ, ഈ ചിത്രം ഫ്ലിക്കറില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ശാസ്ത്രജ്ഞനായ നസീര്‍ ഒമ്മര്‍ എന്നെ തിരുത്തി. ഇത് ഒരു പാരട്ട് അല്ല, പാരക്കീറ്റ് (Parakeet) ആണെന്ന്. ഇന്ത്യയില്‍ പാരട്ട് ഇല്ല പാരക്കീറ്റുകളേ ഉള്ളൂ എന്നാണ് അദ്ദേഹം പകര്‍ന്നു തന്ന അറിവ്. ഇത്തരം പാരക്കീറ്റുകളുടെ വിളിപ്പേര് - റോസ് റിങ്ഡ് പാരക്കീറ്റ് (Rose Ringed Parakeet). ഇതിനെ മലയാളത്തില്‍ എന്താണ് വിളിക്കുന്നതെന്ന് യാതൊരു രൂപവുമില്ല. അറിയാവുന്നവര്‍ കമന്റായി ഇടുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ ഒരു അറിവ് പകര്‍ന്നു തന്നതില്‍ നസീര്‍ സാറിനോടുള്ള നന്ദി ഇവിടെ അറിയിക്കുന്നു.
:)
11 comments:
ഫോട്ടോ അപ്ഡേറ്റ് “ബ്യൂട്ടി - എന്റെ പാരക്കീറ്റ്”
ഇവള്‍ ഒരു ബ്യൂട്ടി അല്ലേ?
ആഹ്! അതാണല്ലോ ഇവള്‍ ബ്യൂട്ടി ആയത് :)
കണ്ടു നോക്കൂ :)
nice pic
ഇവള്‍ സുന്ദരിയാ...
പക്ഷെ ഇത് ഇവളോ ഇവനോ?
കൊള്ളാലോ ഈ പാറക്കീട്ട്
അപ്പോ ഇന്ത്യയില്‍ പാരട്ട് ഇല്ല? എന്നെ ഒന്നാം ക്ളാസില്‍ പിന്നെ അവരൊക്കെ പഠിപ്പിച്ചതെന്താ? :(
ടപ്പ്ടകടോം!! (തലചുറ്റിവീഴല്‍)
പടം കൊള്ളാം!
പാരറ്റ് ആയാലും പറകീറ്റ് ആയാലും, പടം എനിക്കിഷ്ടപെട്ടു.
നിക്കേ,
പാരട്ട് കുലത്തിലെ ചെറു തത്തമ്മകളില്‍ പെടുന്ന വര്‍ഗ്ഗം ആണ് പാരക്കീറ്റ്.
പടം കണ്ടിട്ടു തോന്നുന്നത് ബ്യൂട്ടി റോസ്-റിങ്ങ്ഡ് പാരക്കീറ്റ് വംശത്തിലെ തന്നെ ഇന്ത്യന്‍ റിങ്ങ് നെക്ക് എന്ന ഉപവര്‍ഗ്ഗം ആണെന്നാണ്. മൊത്തം കണ്‍ഫ്യൂഷന്‍ ആയെങ്കില്‍ നമുക്ക് കൈപ്പള്ളി, അപ്പു, ആഷ എന്നിവര്‍ അടങ്ങുന്ന വിദ-ഗദ്ഗദ സമിതി രൂപീകരിച്ച് അന്വേഷിപ്പിക്കാം.
ഇറ്റ്സ് മി മുകളില്‍ പറഞ്ഞതാണ് ശരിയെന്ന് തോന്നുന്നു, ഇവളല്ല, ഇവന്‍ അല്ലേ?
റോസ് റിങ്ങ്ഡ് പാരക്കീറ്റ്- പനന്തത്ത എന്നും വെറും തത്ത എന്നും ഒക്കെ ഞങ്ങളുടെ ഭാഗത്ത് പറയും. കഴുത്തില്‍ റിങ്ങ് ഉള്ളത് ആണും വളയമില്ലാത്തത്ത് പെണ്ണും എന്നാണ് അറിവ്.
ബ്യൂട്ടി സംസാരിക്കുമോ? (ആരും കാണാതെ വന്ന് സുരേഷ് ഗോപീടെ രണ്ട് ഡയലോഗ് അതിനു പറഞ്ഞു കൊടുക്കാനാ)
തത്തമ്മേ പൂച്ച പൂച്ച....
നിന്നെ ഇവരെല്ലാം കൂടി പരറ്റോ പാരക്കീട്ടോ ആക്കിക്കോട്ടെ നീ സുന്ദരി തന്നെ...
:) നല്ല തത്തമ്മ.. അല്ല പാരക്കീട്ടമ്മ.. :)
nice pic
ചാത്തനേറ്: ബ്യൂട്ടി എന്ന പേരു മാറ്റി ഇനി വല്ല ആണുങ്ങള്‍ക്കിടുന്ന പേരും കൊടുക്കൂ...നന്നായി പോസ് ചെയ്തിട്ടുണ്ടല്ലോ.
[പടം അടിച്ച് മാറ്റാന്‍ സാധ്യതയുള്ളതോണ്ടാ അല്ലേ വാട്ടര്‍മാര്‍ക്ക്;)]
Post a Comment