ഹൊ! കിട്ടിപ്പോയ് പൂര്‍ണ്ണചന്ദ്രനെ...
ഇന്നലെ രാത്രി എന്റെ മട്ടുപ്പാവ് ഞാന്‍ പരീക്ഷണങ്ങളുടെ ഒരു താവളമാക്കി മാറ്റി. വേറെ പ്രത്യേകിച്ചൊരു പണിയില്ലാതിരുന്നത് കൊണ്ടും എന്റെ പ്രിയപ്പെട്ട മൂണിയുടെ ഒരു പടം പിടിക്കണം എന്നത് വളരെക്കാലമായുള്ളൊരു മോഹമായതു കൊണ്ടുമാണ് ഞാന്‍ ഈ ഉദ്യമത്തിന് മുതിര്‍ന്നത്.
ഒരു ഡിജിറ്റല്‍ കാമറയില്ലാതെ ഒരു ട്രൈപ്പോഡ് ഇല്ലാതെ ഒരു ബൈനോക്കുലറിന്റെയും (Sestrel Arctic, 7 x 50 Field 6.8") എന്‍-73 യുടേയും സഹായത്തോടെയാണ് ഈ പടം എനിക്കെടുക്കാനായത്. എന്‍-73 യുടെ ഒരു പ്രധാന പ്രശ്നം നൈറ്റ് ഷോട്ടുകളാണ്. രാത്രിയില്‍ കാമറയും തുറന്ന് നില്‍ക്കുമ്പോളതാ grains കളുടെ നിലയ്ക്കാത്ത പ്രവാഹമായ്... RGB മോഡില്‍ ഈ പ്രശ്നം പൊതുവേ ഉള്ളതിനാല്‍ ഈ ഷോട്ട് എടുക്കാന്‍ ബ്ലാക്ക് & വൈറ്റ് മോഡാണ് ഉപയോഗിച്ചത്.
Canon PowerShot S5IS ല്‍ എടുത്ത ചിത്രങ്ങള്‍ക്കായ് ഫ്ലിക്കറില്‍ പരതിയപ്പോള്‍ അക്കൂട്ടത്തില്‍ ഇതുപോലുള്ള കുറച്ച് ചിത്രങ്ങള്‍ കണ്ടിരുന്നു. ആ പോയിന്റ് & ഷൂട്ട് കാമറയുടെ ഒപ്റ്റിക്കല്‍ സൂം 12x ആണ്. ഇന്നലെ പൂര്‍ണ്ണചന്ദ്രനെ കണ്ടപ്പോള്‍ എനിക്ക് തോന്നി എന്തു കൊണ്ട് ബൈനോക്കുലര്‍ ഉപയോഗിച്ച് പൂര്‍ണ്ണചന്ദ്രനെ കാമറയില്‍ പകര്‍ത്തിക്കൂടാ...
എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ... :)
15 comments:
ഫോട്ടോ അപ്ഡേറ്റ് “ഹൊ! കിട്ടിപ്പോയ് പൂര്‍ണ്ണചന്ദ്രനെ...”
അവസാനം ഒരു പൂര്‍ണ്ണചന്ദ്രനെ കാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞു... ഒരു dSLR ഇല്ലാതെ ... ഒരു Point & Shoot ഇല്ലാതെ...
ഒന്ന് കണ്ടു നോക്കൂ :)
:)
നല്ല ചിത്രം.
നന്നായി... ചന്ദ്രന്‍ നിക്കിന്റെ കസ്റ്റഡിയില്‍... :)
പരീക്ഷണങ്ങള്‍ തുടരട്ടെ. ആശംസകള്‍
നൈസ് ഷോട്ട്:)
നിക്കേ... നന്നായീട്ടോ.
:)
അമ്പിളിമാമ്മനെ പിടിച്ചേ :)
ഞാനീ ചന്ദ്രികാചര്‍ച്ചിതരാത്രിയെ
എന്റെ ഡെസ്ക്ടോപ്പിലേയ്കെടുക്കുന്നു കേട്ടൊ നിക്ക്
നിക്കേ പടം ഇഷ്ടപ്പെട്ടു...
ഞാനും ചന്ദ്രേട്ടനെ പകര്‍ത്താന്‍ ഒന്നു ശ്രമിച്ചു നോക്കി.Canon PowerShot S5IS തന്നെയാ എന്റെ കൈവശമുള്ളത്.
ഫോട്ടൊഗ്രാഫി പഠിച്ച് തുടങ്ങിയിട്ടേയുള്ളൂ..ഞാന്‍ S5IS ഉപയോഗിച്ച് എടുത്ത ചന്ദ്രനെ ദാ ഇവിടെ
കാണാം
ട്രൈപോഡ് ഇല്ലായിരുന്നു. കയ്യില്‍ പിടിച്ചാ എടുത്തത്
ആ ഫോട്ടൊ ഇഷ്ടായി മാഷെ അത്പോലെ ഞാനും ഒന്നു പകര്‍ത്തി നോക്കി
പഷെ ഫ്ലാഷ് മാത്രം മിച്ചം ഹഹ..
നല്ല ഫോട്ടൊ.. നയിസ്.
ambilimaaman!
നിക്ക് മാഷെ..
എനിക്ക് ഈ പടം കണ്ടിട്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല, എന്നാല്‍ വായിച്ചപ്പോള്‍, ആ ശ്രമത്തെ അഭിനന്ദിക്കുന്നു.
സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു
Post a Comment