Monday, March 19, 2007

കൊച്ചി എന്റെ കാല്‍ക്കീഴില്‍

ഇക്കൂട്ടത്തില്‍ നിങ്ങള്‍ക്ക് പരിചയം തോന്നുന്ന
ഏതെങ്കിലും കെട്ടിടസമുച്ചയമുണ്ടോ?

6 comments:

:: niKk | നിക്ക് :: said...

ഇപ്പോള്‍ കൊച്ചി നഗരത്തില്‍, അല്ലെങ്കില്‍ കേരളത്തില്‍ തന്നെ ഏറ്റവും ഉയരം കൂടിയ ഒരു പാര്‍പ്പിട സമുച്ചയത്തിന്റെ മുകളില്‍ നിന്നെടുത്ത കുറച്ച് ചിത്രങ്ങളിലൊന്ന്. ഒന്നു കണ്ടുനോക്കൂന്നേ :)

Sona said...

നല്ല പടം.ഒരുപാട് ഇഷ്ടായി...

പതാലി said...

ഉഗ്രന്‍...
കൊച്ചീന്ന് വീട്ടിട്ട് ഒരുവര്‍ഷമായി. ഫോട്ടോ കണ്ടപ്പോള്‍ മറൈന്‍ ഡ്രൈവും മേനകയും ഹൈക്കോടതി ജംഗ്ഷനും ഉള്‍പ്പെടുന്ന മേഖലകളില്‍
നിരങ്ങിയ കാലമാണ് ഓര്‍മയില്‍ എത്തുന്നത്.
പടം കുറേക്കൂടി ലൈറ്റ് ആക്കാമായിരുന്നു.
കൂടുതല്‍ കൊച്ചി പടങ്ങള്‍ പ്രതീക്ഷിക്കുന്നു

കെവിൻ & സിജി said...

"സൂര്യനെതിരെ നിന്നു ഇത്തരം ലാന്റ്സ്കേപ് പടമെടുക്കുന്ന വിഡ്ഢീ" എന്നു വിളിക്കുന്നതു കൊണ്ടു വെഷമം തോന്നരുതു്.

Siju | സിജു said...

ഇതെവിടെ നിന്നുമെടുത്തു ഈ ഫോട്ടോ..
ബാനര്‍ജി റോഡില്‍ ഇത്ര പൊക്കത്തില്‍ ഒരു ബില്‍ഡിംഗ് ഉണ്ടോ..

:: niKk | നിക്ക് :: said...

സോനക്കുട്ടീ :)

പതാലി, എന്തിന് കൊച്ചി വിട്ടു എന്ന് ചോദിക്കാന്‍ ഞാ‍നാളല്ല. :) ഈ ഫോട്ടോയില്‍ പുതിയ ഹൈക്കോടതി, ഇന്‍കം ടാക്സ് ഓഫീസ്, അശോകാ ഫ്ലാറ്റ്, ടാജ് എന്നിവയും കൂടാതെ കൊച്ചിക്കായലും ബോള്‍ഗാട്ടി ദ്വീപും പിന്നെ പോര്‍ട്ടിലെ ചില ക്രെയിനുകളും കാണാം. ഇനിയും കുറേ കൊച്ചി പടങ്ങള്‍ പോസ്റ്റാം ട്ടോ :)

കെവിയേയ്... സൂര്യനോടാരു പറഞ്ഞു എന്റെ എതിരു വരാന്‍ ? ഗര്‍ര്‍ര്‍ എന്നിട്ടിപ്പോ എന്നെ വിഡ്ഡീന്ന്. വിഡ്ഡീന്ന് വിളിച്ചത് പോട്ടെ, വിഡ്ഡിക്കൂശ്മാണ്ടം എന്നു വിളിച്ചാലുണ്ടല്ലോ..ങാ ! വിവരമറിയും ..

സിജു, ഇതു ഞങ്ങളുടെ ഫ്ലാറ്റിന്റെ മുകളില്‍ നിന്നുള്ള വ്യൂവാണ്. ബാനര്‍ജി റോഡില്‍ അല്ല.. :) അഗ്രജന്‍ എന്നോട് ചോദിച്ചു ഒരു ഹെലികോപ്റ്ററില്‍ നിന്നുമെടുത്തതാണോന്ന്..

  © 2006-2011 niKk. All rights reserved.

Back to TOP