Tuesday, March 25, 2008

നീര്‍മണിമുത്തുകള്‍

എത്രനാളായെന്നോര്‍മ്മയില്ല ഇത് തുടങ്ങിയിട്ട്. കടുത്ത പ്രണയത്തിലാണ് ഞാന്‍. അവളുടെ ഒരു പദചലനത്തിനായ്... നാദവീചികള്‍ക്കായ്... ആ മൃദു തലോടലിനായ് കാത്തിരിക്കേ അവള്‍ എത്തി... അവളുടെ ആ സാന്നിദ്ധ്യവും സ്നേഹസ്മൃണമായ തലോടലും എന്നെ ഏറെ പുളകിതനാക്കി...

ഇനിയെന്ന് വരുമെന്നറിയില്ലെങ്കിലും, അവളെനിക്കേകിയ... ആ വിലപ്പെട്ട നീര്‍മണിമുത്തുകള്‍ ഇതാ...Exif Data :
Camera: Canon EOS Kiss Digital X
Exposure: 0.005 sec (1/200)
Aperture: f/5.6
Focal Length: 55 mm
ISO Speed: 200
Exposure Program: Aperture priority
Flash: Flash did not fire
Taken on: March 16, 2008 at 4.59pm IST

അപ്പു എഡിറ്റ് ചെയ്തു അയച്ചു തന്ന ചിത്രം ഞാനിവിടെ ചേര്‍ക്കുന്നു.

18 comments:

:: niKk | നിക്ക് :: said...

ഫോട്ടോ അപ്ഡേറ്റ് - “നീര്‍മണിമുത്തുകള്‍”

ഇനിയെന്ന് വരുമെന്നറിയില്ലെങ്കിലും, അവളെനിക്കേകിയ... ആ വിലപ്പെട്ട നീര്‍മണിമുത്തുകള്‍ ഇതാ...

അപ്പു said...

നിക്കേ... ഒരു പാസ് മാര്‍ക്ക് തരാവുന്ന ഫോട്ടോ.

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

നിക്കേ ഹൂയ്.. ഇത് ഒരു കാടന്‍ പൂച്ചയെപോലെയുണ്ട്. രണ്ട് തിളങ്ങുന്ന കണ്ണുകളും ഗൌരവമേറിയ മോന്തയും ഒക്കെ ഇതില്‍ ഉരുത്തിരിയുന്നപോലെ. (അതോ എന്റെ തല കറങ്ങിയതുകൊണ്ടാണോ?)

അഗ്രജന്‍ said...

ഏറു പറഞ്ഞത് തന്നെ... ഒരു കാടന്‍പൂച്ചയുടെ ലുക്ക്... ഡാ... നിക്കേ ഇത് പ്രൊഫൈല്‍ പടമാക്കരുതോ :)

അഭിലാഷങ്ങള്‍ said...

എനിക്ക് ഒരു മൂങ്ങയുടെ കണ്ണുകളായാ ആ തുള്ളികളെ തോന്നുന്നത്!!

ആ തുള്ളികളിലാവട്ടെ ഒളിഞ്ഞു കിടക്കുന്ന ഒരു തെങ്ങിന്റെ പ്രതിബിംബവും!!

എന്നാ ചിത്രമാ ആശാനേ... കിടിലന്‍..

പിന്നെ ഒരു കാര്യം. nikk, ഫ്ലിക്കറില്‍ ചറ പറാന്നും പറഞ്ഞ് അപ്പ്‌ലോഡ് ചെയ്യുന്ന എല്ലാ നല്ല ചിത്രങ്ങളും ഈ ബ്ലോഗിലും പബ്ലിഷ് ചെയ്യുക. നാലാള്‍ക്ക് കാണാലോ.. മറ്റേ കുന്തം ഇവിടെ ബ്ലോക്കാ..

നൈസ് ഇമേജ്... ബട്ട്, വാട്ടര്‍ മാര്‍ക്ക് പ്രശ്നമാവാതെ ഞാന്‍ പറഞ്ഞ മൂങ്ങയെ (Owl) ഈ ചിത്രത്തില്‍ നിന്ന് എളുപ്പത്തില്‍ അടിച്ചുമാറ്റാം..

:-)

Sharu.... said...

നല്ല പടം... ഒരു പൂച്ചയുടെ മുഖം പോലെ തോന്നി രണ്ടാമത്തെ ചിത്രം കണ്ടപ്പോള്‍

റീനി said...

നിക്കെ, ആറ്റിന്‍ കരയോരത്തെ ചാറ്റല്‍മഴയുടെ കാര്യാണോ നിക്കു പറയുന്നത്? അവളുടെ പദവിന്യാസമെന്നും മൃദുലതലോടലെന്നുമൊക്കെ പറഞ്ഞോണ്ടു ചോദിച്ചതാ.

ആദ്യത്തെ ചിത്രത്തില്‍ ഞാന്‍ ഒരു തരം കുരങ്ങിനെയോ, പട്ടിയെയൊ, പൂച്ചയെയൊ ഒക്കെ കാണുന്നൂ.
മാനസിക അവസ്ഥയനുസരിച്ച് ഇമേജ് ചേഞ്ച് ചെയ്യുമായിരിക്കുമല്ലേ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല പടം

ചന്തു said...

തിളങ്ങുന്ന കണ്ണുപോലെ ഈ കാഴ്‌ച. അഭിനന്ദനങ്ങള്‍.

വാല്‍മീകി said...

എഡിറ്റിങ് പടത്തിന്റെ മനോഹാരിത കൂട്ടി.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

:)

ശ്രീലാല്‍ said...

രണ്ടാമത്തെ ഫോട്ടോ പേടിപ്പിച്ചു.. ഇന്ന് രാത്രി ഉറക്കം വന്നില്ലെങ്കില്‍ നിക്കാണ് ഉത്തരവാദി...

Rare Rose said...

പടം കൊള്ളാട്ടോ നിക്കേ...കൂടെയുള്ള വരികളാണു അതിലും ഇഷ്ടായതു......:-)

brigit said...

:-)

പൈങ്ങോടന്‍ said...

മുത്തുമണിത്തൂവല്‍ തരാം...
നല്ല ചിത്രം നിക്കേ

G.manu said...

വരുമവള്‍ വീണ്ടും കരള്‍ത്തുമ്പിലൊത്തിരി
നീരണിത്തുള്ളികള്‍ നീട്ടിച്ചിരിക്കുവാന്‍..
വരുമവള്‍ വീണ്ടും നിലാവിന്‍ നനുത്ത പൂ
വരിനീട്ടി നിന്നെ പുതപ്പിച്ചു നില്‍ക്കുവാന്‍

കലക്കന്‍ പടംസ്

Itzme said...

kaathirippinim appuram...
nintey kaathirippu ethum pol..
aval ethum ninakku mathramaayi...
peythu nirayaan..ninnileykku aliyaan..
niyaavaan...

രാധു said...

chettante padangal nannayittundu
chettane pole (sorry chettane pole alla)njanum oru padam ittitundu.

  © 2006-2011 niKk. All rights reserved.

Back to TOP