Wednesday, August 01, 2007

ഇതാ, ഒരു സുപ്രഭാതം...

... പൊട്ടിവിടര്‍ന്നു!!!

ജൂണിലെ ഒരു തണുപ്പില്ലാത്ത പ്രഭാതം.
സമയം 6:17. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ്
പുറത്തിറങ്ങുമ്പോള്‍ ആകാശത്ത്
ആദിത്യന്റെ ആദ്യകിരണങ്ങള്‍ പടര്‍ത്തിയ
നയനമനോഹരമായ മേഘവര്‍ണ്ണങ്ങള്‍ !!!

ഒട്ടും അമാന്തിച്ചില്ല, ക്ലിക്ക്...ഡ്

:)

23 comments:

:: niKk | നിക്ക് :: said...

പ്രിയരെ, പുതിയ പടം “ഇതാ, ഒരു സുപ്രഭാതം...”

ഓ.ടോ: ഇനി ‘എന്‍...’ എന്നോ മറ്റോ പോസ്റ്റില്‍ പറഞ്ഞാല്‍ എന്റെ ബ്ലോഗ് ബോംബിട്ട് തകര്‍ക്കുമെന്ന് ഒരു ഭീഷണി കാരണം....ഹിഹി

ഒന്നു കണ്ടു നോക്കൂ :)

Kaippally കൈപ്പള്ളി said...

മുകളില്‍ ഇടതു വശത്തു കാണുന്ന മാക്രിയെ ഓട്ടിക്കു.. please

keralafarmer said...

ഇത്‌ ഇലയും വള്ളിയുമില്ലാത്ത പൂക്കളാണോ?

സാജന്‍| SAJAN said...

നിക്കേ, ഇത് എന്‍ 73യില്‍ എടുത്തതാണോ?
അതെത്ര എം പിയാണ്?
പടം നന്നായി, ആ കോര്‍ണറും കൂടെ ശ്രദ്ധിച്ചെടുക്കാമായിരുന്നു എന്ന് തോന്നുന്നു:)

Unknown said...

Kollam istaayi...

light post gives the idea of the size..

Night shiftaa lle?

പണിക്കന്‍ said...

ആകാശ ചെരുവിലാരോ പുലരി കിണ്ണം തട്ടി മറിച്ചു... വാനിലെ തെരുവു വിളക്കിന്‍ പ്രഭയും വിണ്ണിലെ അണഞ്ഞ വിളക്കു കാലുകലും... കോര്‍ണറിലെ ലൈറ്റ്‌ പോസ്റ്റുകള്‍ നീ മനപ്പൂര്‍വ്വം ഫ്രേയ്മില്‍ വരുത്തിയതല്ലേ? ;) കൊള്ളാം...

മയൂര said...

പൊട്ടിവിടരുന്ന ശബ്ധം കേട്ട് വന്നതാ; ആകാശത്തായിരം പൂക്കള്‍ വിടര്‍ന്നപോലെ...

ഇക്കു said...

നിക്കെ... ഇതാ കുഴപ്പം...ആവിശ്യമുള്ളടുത്ത് കാമറാ ഡീറ്റയിസ് വെക്കില്ല.. അല്ലാത്ത സ്ഥലത്ത് ഇടക്കിടെ പറയുകയും ചെയ്യും:P

ഫൊട്ടൊ ഉഷാര്‍..

ധ്വനി | Dhwani said...

നല്ല പടം!! :)
പൊട്ടിവിടര്‍ന്ന വഴി മേഘങ്ങള്‍ ചിന്നിച്ചിതറിപ്പോയല്ലെ? പാവങ്ങള്‍!! :)

ഗുപ്തന്‍ said...

വല്ലാത്ത പൊട്ടലായിപ്പോയി..ഒരു മയത്തില്‍ പൊട്ടണ്ടായോ...

നല്ല പടം നിക്കൂസേ..

കരീം മാഷ്‌ said...

ആ വിളക്കുകാല്‍ ഒഴിവാക്കാഞ്ഞതു മനപൂര്‍വ്വമോ?
നന്നായി. നിനക്കു ആ ജീവനാന്ത നൈറ്റു ഡ്യൂട്ടി നേരുന്നു.

ശ്രീ said...

സ്ട്രീറ്റ് ലൈറ്റിന്റെ ഒരു ഭാഗം കാണാമെന്നതൊഴിവാക്കിയാല്‍ നല്ല പടം!

റീനി said...

രാവിലുദിച്ചുനിന്ന ചന്ദ്രനെ രാവിലെ ഇടിച്ച്‌ പൊടിച്ച്‌, സ്വര്‍ണ്ണപ്പൊടികളുടെ കിണ്ണം കിഴക്കെ ആകാശത്തിലേക്ക്‌ ആരോ എറിഞ്ഞതുപോലെ....

അഭിലാഷങ്ങള്‍ said...

ശരിയാ നിക്ക്, ആ മാക്രി വേണ്ടായിരുന്നു. മുകളില്‍‌ അതിന്റെ തലയും താഴെ വാലിന്റെ ചെറിയ ഭാഗവും കാണുന്നു. :-) പിന്നെ ഇത് സ്റ്റില്‍‌ ഇമേജിനേക്കാ‍ള്‍‌ നല്ലത് വീഡിയോ ആയിരുന്നു. എങ്കില്‍‌ ആ “ഡും ഡേ..ഡും ഡും..” എന്ന ശബ്ദം കേള്‍‌ക്കാമായിരുന്നു. ആ സുപ്രഭാതം “പൊട്ടിവിടര്‍ന്ന“ ത്!! :-) , എന്നാലും N73 കൊണ്ട് എന്തൊക്കെ ഗുണങ്ങളാ.... അതെനിക്ക് തരാമോ? എങ്കില്‍‌ എന്റെ കൈയ്യില്‍‌ രണ്ടെണ്ണമായേനേ..! ( ആത്മഗതം: യാഹൂ.. എന്റെ കൈയ്യിലും ഉണ്ടെഡാ ഒരു N73 എന്ന് നിക്ക് നെ ഇന്‍ഡയറക്ടായി അറിയിച്ചപ്പോള്‍‌ എന്തൊരാശ്വാസം..!!)

[അഭിലാഷങ്ങള്‍‌]

തമനു said...

ശ്ശെടാ ... പകല് മൊത്തം ഓണ്‍ലൈനില്‍ കാണും , എന്നിട്ട് നൈറ്റ് ഷിഫ്റ്റെന്നോ..? ഒറക്കമൊന്നുമില്ലേ, അതോ ഇപ്പോ അമേരിക്കേലാണോ ..? ആകെ കണ്‍ഫ്യൂഷന്‍...

എന്തായാലും പടം നന്നായി...

:| രാജമാണിക്യം|: said...

മധുരിക്കും നൈറ്റ്‌ ഷിഫ്റ്റിന്‍ ഓര്‍മ്മകളേ ...

Rasheed Chalil said...

:) മനോഹരം.

Senu Eapen Thomas, Poovathoor said...

പടം ഉഷാര്‍. നിക്ക്‌ എവിടെ ജോലി ചെയുന്നു???
പഴമ്പുരാണംസ്‌

Senu Eapen Thomas, Poovathoor said...

സുപ്രഭാതം അതിന്റെ വ്യത്യസ്ത മുഖം... നല്ല ഫോട്ടോ... നിക്കേ ക്യാമറ കൂടെ കൊണ്ടു നടക്കുക. ഒന്നും മിസ്സ്‌ ആക്കല്ലേ...

പഴമ്പുരാണംസ്‌

Girija Vijayan said...

ഒരു തമിഴ് കവിയുടെ കവിതയിലെ വരികളാണ്‌
എനിക്കു്‌ ഓര്‍മ്മ വരുന്നത്
"ആകാശം എനിക്കൊരു "ബോധി" വൃക്ഷത്തെ പ്പോലെ യാണ്‌
അനുദിനം അതെനിക്കൊരു സന്ദേശം തരുന്നു..."
മാറുന്ന ആകാശത്തിന്റെ മനോഹരമായ ഒരു ചിത്രം...
നന്ദി..

പട്ടേരി l Patteri said...

നട്ടുച്ചക്കു ഡീപ് സീ ഡൈവിങ്ങിനു പോയിട്ട് മുകളിലൂടെ പോകുന്ന മത്സ്യങ്ങളുടെ പടം എടുത്തതണെന്നു പറഞാലും ഞാന്‍ വിശ്വസിച്ചേനെ ..... ആ വിളക്കുമരങ്ങള്‍ ഇല്ലെങ്കില്‍ :)
( qw_er_ty ...(ithokke ippozhum undo ee qw_er_ty ?!)

Unknown said...

ഇതാണല്ലേ ഈ പൊന്‍പുലരി :)

ഇടത്തുവശത്തെ ആ മാക്രി തന്നെ ചിത്രത്തിന്റെ പ്രധാന ശല്യം!

Sathees Makkoth | Asha Revamma said...

എന്നും നൈറ്റ് ഷിഫ്റ്റ് തന്നെ ആയിരിക്കട്ടെ.
നല്ല ചിത്രം.

  © 2006-2011 niKk. All rights reserved.

Back to TOP