Saturday, March 15, 2008

ഗോസ്റ്റ് ഷിപ്പ്


പടിഞ്ഞാറേ ചക്രവാളത്തിലെ വര്‍ണ്ണമാറ്റങ്ങള്‍ക്കായ് ക്ഷമയോടെ കാത്തിരുന്നു... തിരകളെണ്ണിയും... സന്ദര്‍ശകരെ ശ്രദ്ധിച്ചും... മൂടല്‍മഞ്ഞുള്ളത് കൊണ്ടാവാം ആകെ മൂടിക്കെട്ടിയ ഒരു അന്തരീക്ഷം...

ഈ സമയം, അങ്ങകലെ പടിഞ്ഞാറ് നിന്നും ഒരു കപ്പല്‍ കറുത്ത പുകയും തുപ്പിവരുന്നതിലേക്കെന്റെ ശ്രദ്ധ തിരിഞ്ഞു... പുതിയ അതിഥികള്‍ക്കായ് കപ്പല്‍ച്ചാലിന് ആഴം കൂട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന SERAM എന്ന ഒരു പഴയ ഡ്രെഡ്ജര്‍. പെയിന്റൊക്കെ പോയി തുരുമ്പെടുത്തിരിക്കുന്ന ആ കപ്പല്‍, ചില പഴയകാല ഇംഗ്ലീഷ് സിനിമകളെ അനുസ്മരിപ്പിച്ച് അഴീമുഖത്തെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു...

നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ഒരു ഗോസ്റ്റ് ഷിപ്പ് പോലെ...

EXIF Data :
Camera : Canon EOS Kiss Digital X
Exposure : 0.003 sec (1/320)
Aperture : f/5.6
Focal Length : 55 mm
ISO Speed : 100
Exposure Program : Manual
Date & Time : March 9, 2008 at 5:50pm IST

7 comments:

:: niKk | നിക്ക് :: said...

പുതിയ ഫോട്ടോ അപ്ഡേറ്റ് - “ഗോസ്റ്റ് ഷിപ്പ്”

ചില പഴയകാല ഇംഗ്ലീഷ് സിനിമകളെ അനുസ്മരിപ്പിച്ച് അഴീമുഖത്തെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു...

നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ഒരു ഗോസ്റ്റ് ഷിപ്പ് പോലെ...

-----------------------------------

അഗ്രജന്റെ പരാതിയിതായിരുന്നു : “നിന്റെ Flickr പടങ്ങള്‍‍ കാണാനാവുന്നില്ല. അതു കൊണ്ട് നിന്റെ പിക്നിക്ക് ബ്ലോഗ്ഗില്‍ പടങ്ങള്‍ വീണ്ടും പോസ്റ്റ് ചെയ്യുക.”

അതുകൊണ്ട്, ഞാനിതാ വീണ്ടും...

Rasheed Chalil said...

മനോഹരം... :)

മുസ്തഫ|musthapha said...

മുള്‍ക്കിരീടമിതെന്തിനു നല്‍കീ...!

:)


ചിത്രം കിടു... അതിന്‍റെ ടോണാ ആ ചിത്രത്തിന്‍റെ ഫംഗി :)

അഭിലാഷങ്ങള്‍ said...

ചിത്രം കണുമ്പോള്‍ ഗോസ്റ്റ് സ്റ്റോറി പ്രമേയമായുള്ള ഒരു പഴയ ഇംഗ്ലീഷ് സിനിമയാണ് ഓര്‍ത്തത്. ഇത് ഒരു ഗോസ്റ്റ് ഷിപ്പ് തന്നെ... :-)

ഓഫ്: ഞാന്‍ കണ്ട സിനിമയില്‍, ഗോസ്റ്റ് ഷിപ്പിനെ ഫോട്ടോ എടുത്തവന്റെ കാര്യം.... അതിദാരുണമായിരുന്നു. നിക്കേ... ! നിന്റെ കാര്യം പോക്കാ.... രാത്രി ഉറങ്ങുമ്പോള്‍ പേടിസ്വപ്നങ്ങള്‍ കാണാനിടയുള്ളതിനാല്‍ ഡ്രാക്കുളയെ ധ്യാനിച്ച് കിടന്നോളൂ...

:-)

Sharu (Ansha Muneer) said...

ചുമ്മ മനുഷ്യനെ പേടിപ്പിച്ചല്ല്ലോ.... :)

യാരിദ്‌|~|Yarid said...

ഗോസ്റ്റ് ഷിപ്പെന്നു കേട്ടപ്പൊ ഞാന്‍ വിചാരിച്ചത് ആ സിനിമയുടെ റീവ്യൂ ആണെന്നാ, അതാ ഓടിപിടഞ്ഞിങ്ങോട്ടു വന്നത്.. പക്ഷെ നിരാ‍ശപ്പെടുത്തിയില്ല, നല്ലാ പോട്ടം..:)

Appu Adyakshari said...

നിക്കേ, ചിത്രം നന്നായി.
എക്സ്പോഷര്‍ മാനുവലായി ചെയ്തതിന്റെ ഗുണം കാണാനുണ്ട്. കുറച്ചുകൂടി വലിപ്പത്തില്‍ ഇടാമായിരുന്നില്ലേ? ഓ.. 50mm ല്‍ എടുത്തിട്ട് ക്രോപ്പ് ചെയ്തതാണോ? 900 മുതല്‍ 1000 പിക്സല്‍ വിഡ്ത്ത് ഇടാമല്ലോ, ഫുള്‍ സ്ക്രീനില്‍ കാണുകയും ചെയ്യാം.

  © 2006-2011 niKk. All rights reserved.

Back to TOP