Wednesday, August 08, 2007

ബൈ + എന്‍

= ബൈന്‍ :)

ഒരു പരീക്ഷണം. ഇങ്ങനെ ഒരു ഔട്ട് പുട്ട് കിട്ടിയപ്പോള്‍
ഇവിടെ ഒന്ന് പങ്കുവെച്ചേക്കാം എന്ന് കരുതി.

കൊച്ചിയില്‍ കലൂര്‍ ബസ്ബേയ്ക്ക് സമീപം
സ്ഥിതി ചെയ്യുന്ന മുത്തൂറ്റ് ഗ്രൂപ്പിന്റെ
‘ടെക്നോപൊളിസ്’ എന്ന കെട്ടിടമാണ്
ചിത്രത്തില്‍ കാണുന്നത്. കേരളത്തിലെ ഏറ്റവും
ഉയരം കൂടിയ കെട്ടിടമാണിത്. 22 നിലകള്‍.

ഒരു ചോദ്യം : എങ്ങനെയാണീ ചിത്രം എടുത്തത്? ഓര്‍,
എന്താണ് ഈ ചിത്രമെടുക്കാന്‍ സഹായകമായത്?

ക്ലു ഒന്നും തരാന്‍ എനിക്ക് അറിയില്ല.
എങ്കിലും ടൈറ്റിലില്‍ത്തന്നെയൊരു കുളു കിടപ്പുണ്ട്.

8 comments:

:: niKk | നിക്ക് :: said...

പുതിയ പടപ്പോസ്റ്റ് - “ബൈ + എന്‍”

നിങ്ങളോട്,

ഒരു ചോദ്യം : എങ്ങനെയാണീ ചിത്രം എടുത്തത്? ഓര്‍ എന്താണ് ഈ ചിത്രമെടുക്കാന്‍ സഹായകമായത്?

ഈ പടത്തിന് ക്ലു ഒന്നും തരാന്‍ എനിക്ക് അറിയില്ല.
എങ്കിലും ടൈറ്റിലില്‍ത്തന്നെയൊരു കുളു കിടപ്പുണ്ട്.

മഴത്തുള്ളി said...

ഠേ..............

തേങ്ങ ഒന്നു.

ബൈനോക്കുലേഴ്സും എന്‍-73 -ഉം വെച്ചെടുത്തത് ;) ഹി ഹി.......

കുളു നോക്കിയേയില്ല...

അഭിലാഷങ്ങള്‍ said...

“N73 + ബൈനോക്കുലര്‍!“

അയ്യോ.. ഞാന്‍‌ പറഞ്ഞതല്ലേ.. ഇവിടെ ഇന്നലെ അല്‍ സഹാറാ ഹോസ്പിറ്റലില്‍‌ ജനിച്ച ഒരു കുഞ്ഞ് പറഞ്ഞതാ..! ശരിയാണോ?

ബട്ട്, എനിക്ക് പിടികിട്ടിയില്ല. ടഫ്ഫാ...

മെലോഡിയസ് said...

പടം നന്നായിട്ടുണ്ട്. എങ്ങിനെ ഇതൊപ്പിച്ചുന്ന് കൂടെ പറയണം..ഇനി ഇതിന് മുമ്പ് കമന്റിയവര്‍ പറഞ്ഞത് പോലെ ബൈനോക്കുലറും നമ്മട N73യും വെച്ച് എടുത്തതാണൊ?

മയൂര said...

ഇതെന്താ അമാവാസിയോ...;)
ഇനി ചോദ്യത്തിനുത്തരം:- ഒരു സാധാരണ കൊഡാക്ക് ക്യാമറ മത്രം കണ്ടിട്ടുള്ള എനിക്ക് ക്ലൂ തന്നാ‍ല്‍ പോലും ഉത്തരം നഹി..:)

SUNISH THOMAS said...

ഈ നിക്കിന്‍റെയൊരു തല!! പടം കലക്കി. ബൈനോക്കുലറും എന്‍സീരിസ് മൊബൈലും കൂട്ടിക്കെട്ടിയാല്‍ ഇങ്ങനെയൊരു പടം കിടയ്ക്കുമാ...? പുതിയ അറിവ്!!

പടത്തിലെ കെട്ടിടം ഈഫല്‍ ടവറുപോലെ. ഫോട്ടോഷോപ്പില്‍ ചെന്ന് ഒരു കയറുമേടിച്ച് ഒന്നുവലിച്ചുകെട്ടരുതാരുന്നോ? തെങ്ങൊക്കെ നൂര്‍ക്കുംപോലെ?!!

:)

ധ്വനി | Dhwani said...

നല്ല ഐഡിയ! കൊള്ളാം!!

അദികം ദൂരെയല്ലാത്ത, ഇത്തിരി കൂടി പൊക്കം കുറഞ്ഞ കെട്ടിടത്തില്‍ നിന്നു പടം പിടിച്ചാലും ഇങ്ങനെ കിട്ടില്ലെ?

ബൈനൊ വച്ച വൃത്താകൃതിയിലുള്ള അതിരാണീ ചിത്രത്തിന്റെ ഭംഗി!



(സുനീഷേ, പിസയിലൊരു ഗോപുരം ചരിഞ്ഞു നില്‍പ്പുണ്ട്! ഈഫലിനെയും താങ്കള്‍ ചരിച്ചുവോ?)

Unknown said...

Thaan ingane blogpost cheythu veettil thanne irunno!!

  © 2006-2011 niKk. All rights reserved.

Back to TOP