ഉത്തരം = തിരമാലകള്‍
കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരംമാണീ പോസ്റ്റ്.
വേലിയേറ്റ സമയത്ത് ആ 6 അടിയിലേറെ ഉയരമുള്ള കടല്‍ഭിത്തിയെ മറികടന്ന് ഇപ്പുറം ആഞ്ഞടിക്കുന്ന കൂറ്റന്‍ തിരമാലകള്‍ തന്നെ. മഴക്കാലത്ത് മുട്ടറ്റമോ അതിലേറെയോ സമീപത്തുള്ള റോഡിനെ വെള്ളത്തിനടിയാക്കുന്നു ആ തിരമാലകള്‍. സമീപ പ്രദേശത്തുള്ള വീടുകളിലെ ജനങ്ങള്‍ നെഞ്ചില്‍ ഭീതിയുടെ നെരിപ്പോടുമായാണവിടെ വസിക്കുന്നത്. ഞാന്‍ ഈ ചിത്രങ്ങളെടുക്കുന്ന സമയത്ത് തന്നെ തിരമാലകള്‍ കലിപൂണ്ട് ഇപ്പുറത്തേയ്ക്കാഞ്ഞടിക്കുന്നുണ്ടായിരുന്നു. കൂറ്റന്‍ തിരമാലകള്‍ ആ കരിങ്കല്‍ ഭിത്തിയില്‍ വന്നിടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം ഭയാനകമായിരുന്നു. അന്നെടുത്ത ചില ചിത്രങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു.
തുടക്കം ഇങ്ങനെ...അപ്പുറം ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍. കാതടപ്പിക്കുന്ന ഭയാനകമായ ശബ്ദവും. എങ്കിലും അപ്പുറത്തെ കാഴ്ച എങ്ങനെയെന്നറിയാനുള്ള ത്വര...
കരിങ്കല്‍ഭിത്തിയില്‍ വലിഞ്ഞു കേറിയാലോ...എന്ന് ചിന്തിച്ച് നില്‍ക്കവേ ദാണ്ടേ ഒരു കൂറ്റന്‍ തിര ഭിത്തിയേയും കടന്ന് ഇപ്പുറത്തേയ്ക്ക്... വലിഞ്ഞു കയറല്‍ എന്ന ഐഡിയ ഡ്രോപ്പാന്‍ മറ്റെന്തു വേണം?
എങ്കില്‍പ്പോട്ടെ ദോണ്ടേ ദീ സൈഡീന്ന് കയറാമെന്ന് വച്ച് ദിങ്ങോട്ട് നടന്നപ്പോ ദവിടേം...
ഒരു വീടിന്റെ മതിലില്‍ കയറി നിന്ന് നോക്കി. അറ്റ്ലീസ്റ്റ് ഇവിടെ നിന്നെങ്കിലും കടല്‍ കാണാല്ലോ!
ഒരു വീടിന്റെ മതിലില്‍ കയറി നിന്ന് നോക്കി. അറ്റ്ലീസ്റ്റ് ഇവിടെ നിന്നെങ്കിലും കടല്‍ കാണാല്ലോ!
ഇവനിതെപ്പോ കയറിയോ ആവോ! മുകളിലേയ്ക്ക് കയറുവാന്‍ ഒരു ഗ്യാപ്പന്വേഷിച്ച് ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്ന സമയത്ത് പഹയന്‍ മുകളില്‍ കയറി ഇരിപ്പുറപ്പിച്ചതാവണം.
ഹിഹി...ഞാന്‍ വലിഞ്ഞ് പിരണ്ട് മുകളിലേയ്ക്ക് ഒറ്റ കേറ്റം വച്ച് കൊടുത്തു. ഹല്ല പിന്നെ! ക്ഷമിക്കുന്നതിനൊക്കെ ഒരതിരില്ലേ. ഏയ്... കൂട്ടുകാരന്‍ ആദ്യം കയറി ധൈര്യം കാണിച്ച് തന്നതു കൊണ്ടൊന്നുമല്ല. അങ്ങനെ മാത്രം പറയല്ലേഷ്ടാ. :) തിരവര്വോ വരാതിരിക്ക്വോ... വരുന്നതിന് മുമ്പ് ക്ലിക്കി ഈ ചിത്രം.
ഇടയ്ക്കൊരു തിര എന്നെ മറികടന്നു പോയെങ്കിലും ഞാന്‍ പതറിയില്ല... ;) സുഹൃത്ത് തൊട്ടപ്പുറത്ത് തന്നെയുണ്ടല്ലോ. ഈ പടം ക്ലിക്കിയതിനു ശേഷം ഞാന്‍ തിരിഞ്ഞു അവനോട് ചോദിച്ചു... “ഡാ, നീ നനഞ്ഞോ? എന്റെ കുര്‍ത്ത അപ്പിടീം നനഞ്ഞു.” പക്ഷെ, അതിന് മറുപടി പറയുവാന്‍ അവനവിടെയുണ്ടായിട്ട് വേണ്ടേ?! അവന്‍ താഴെ ലോണ്ടെ ലവട ഒരു തെങ്ങിന്‍ ചോട്ടില്‍ നിക്കണു! ഒരു വിറയല്‍ അനുഭവപ്പെടുന്നുണ്ടോ? ഏയ്.. ഒരിക്കലുമില്ല, നനഞ്ഞതിന്റെയാ, പിന്നെ കാറ്റുമുണ്ടല്ലോ. എങ്കിലും പിന്നെയവിടെ ഒറ്റയ്ക്ക് നിന്ന് ബോറടിക്കാന്‍ ഒരുങ്ങാതെ ഞാന്‍ ‘മെല്ലെ’ താഴേയ്ക്കിറങ്ങി...
13 comments:
പുതിയ പടപ്പോസ്റ്റ് “ഉത്തരം = തിരമാലകള്‍”
കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരമാണീ പോസ്റ്റ്. കുറച്ച് ചിത്രങ്ങള്‍...
ഈ ചിത്രങ്ങളെടുക്കുന്ന സമയത്ത് തിരമാലകള്‍ ഇപ്പുറത്തേയ്ക്കാഞ്ഞടിക്കുന്നുണ്ടായിരുന്നു. കൂറ്റന്‍ തിരമാലകള്‍ ആ കരിങ്കല്‍ ഭിത്തിയില്‍ വന്നിടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം കാതടപ്പിക്കുന്നതും ഭയാനകവുമായിരുന്നു. അന്നെടുത്ത ചില ചിത്രങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു. ഒന്ന് കണ്ടു നോക്കൂ...
നിക്കേ..നിക്ക് നിക്ക്..ഒരു കാര്യം ചോദിക്കട്ടെ...
ഇത് ചെല്ലാനം റൂട്ടിലെ വല്ല കടല്‍ ഭിത്തിയുമാണോ...
പടം എടുക്കണേല്‍ തിരമാല വരുമ്പോള്‍ കടലിലേക്ക് ഇറങ്ങി ചെല്ലണം..എന്നാല്‍ നല്ല പടം കിട്ടും...
അതിലിടാന്‍ മാല വേണേല്‍ പറഞ്ഞാല്‍ മതി...
ഹഹഹ സാന്റോസ് ഭായ് തന്നെ തന്നെ ചെല്ലാനം തന്നെ! വേറെങ്ങുമല്ല.. :)
എന്നെ കൊണ്ടത്ര ശല്യമായോ??????? ങീ :(
ഞാന്‍ ഇന്നാളു പോയപ്പോള്‍..ഒരു ഏരിയയില്‍ ഭിത്തി പൊട്ടി റോഡിലേക്ക് വെള്ളമൊഴുകുന്നത് കണ്ടു.....
നമുക്ക് കാണാന്‍ നല്ല രസം..അവിടെ ജീവിക്കുന്നവരുടെ കാര്യമാണു അത്ര രസം ഇല്ലാത്തത്.....
ശല്യമോ..നിക്കിനെക്കോണ്ടോ...ച്ചെ.....
അങ്ങനെയൊന്നും വിചാരിക്കല്ലേ..
പകരം ഉപദ്രവം എന്നു വിചാരിക്കണം...യേത്..ഹ.ഹ
ചിത്രങ്ങള്‍ കോള്ളാം നിക്കേ
ഡെയ് സാന്‍ഡോ സന്ധ്യായില്ലെ വേഗം ബാറീ പോ. ഇവടെ കെടന്നലമ്പാതെ
കൊള്ളാം മുന്നതെ പോസ്റ്റിന്റെ ഉത്തരം വേറൊരു പോസ്റ്റ്;)...നന്നായിട്ടുണ്ട് ചിത്രം, വിവരണവും..
കടല്‍ഭിത്തി കെട്ടി തിരയെ പിടിച്ചു നിര്‍ത്താം എന്നത് കൊണ്ട്രാക്ടേര്‍സിനു കാഷുണ്ടാക്കാമെന്നല്ലാതെ, ഇതിലെന്തോ അശാസ്ത്രീയത ഉണ്ടെന്നാണു എന്റെ മതം, ഭിത്തി ക്രമേണ മണ്ണു മൂടി വീണ്ടും പഴയതുപോലെ ആവുന്നാതാണ് കണ്ടുകൊണ്ടിരിക്കുന്നത്. പിന്നെ തിര മുന്നോട്ടും വരും പിന്നോട്ടും വരും; എന്റെ നാടു 600 കൊല്ലം മുന്‍പു കടല്‍ ഇട്ടേച്ചുപോയ സ്ഥലമാ.. ഇനി എന്നാണാവോ.. തിരിച്ചെടുക്കുക..ഹ ഹ ഹ
സുനാമി വന്നതിനു ശേഷമായിരിക്കണം, തിരയെ ഇത്രയധികം പേടിച്ചു തുടങ്ങീയത് ( ഒരിക്കല്‍ ഈയം കോര്‍ത്ത ഭാരമുള്ള വല ആഞ്ഞു പിടിച്ചു തിരയെ മറികടന്നു കടലില്‍ ഇളക്കാന്‍ പോയ നേരം കാലില്‍ വലകുടുങ്ങി തിരക്കിടയില്‍ പെട്ടു വെള്ളം കുടിച്ചു ചാവും എന്ന ഘട്ടത്തില്‍ തിരതന്നെ കരക്കെത്തിച്ചു രക്ഷപെട്ട ഒരു ഭീരുവാണു ഞാന്‍, അന്നേരമെങ്ങാനും അവിടെ കടല്‍ഭിത്തിയുണ്ടെങ്കില്‍ പാറയ്ക്കു തലയിടിച്ചു ചത്തേനെ, ഈ ഭിത്തിമൂലം വലയിളക്കാനും വലിക്കാനും പറ്റാതായിട്ടുണ്ട്.
ഓ:ടോ: കേരളത്തിലെ റോഡിനോളം അപകടകാരിയല്ല തിരമാലകള്‍.
വിവരണം നന്നായി കേട്ടോ.
പിന്നെ, ശരിയാ നിക്കേ... ഇമ്മാതിരി സ്ഥലത്തൊക്കെ ഒറ്റയ്ക്കു നിന്നാല്‍ ഭയങ്കര ബോറടി ആണെന്നേ... (ഉവ്വുവ്വ)
ഓണാശംസകള്‍!
ചാത്തനേറ്:: തന്നേ തന്നേ എത്ര വലിയ ധീരനാണേലും ബോറഡിച്ചാല്‍ പിന്നെ അതിന്റെ മോളില്‍ നില്‍ക്കാന്‍ പറ്റുമോ :)
nikke..kalakkan patam
ONaaSamsakaL
നല്ല പടങ്ങള്‍!!!
പ്രത്യേകിച്ച് '' വലിഞ്ഞ് പിരണ്ട് '' ഭിത്തി ചാടിയെടുത്ത അവസാന പടം!!!
പിന്നെ പടം പിടിയറിയില്ലെങ്കിലും ഞാന്‍ ഒന്നു പറഞ്ഞോട്ടെ?? ഈ തെങ്ങുകളുടെ മണ്ടയെല്ലാം പടത്തില്‍ നിന്നൊഴിവാക്കിയതു മണ്ടതുരപ്പന്‍ വണ്ടുകളോടുള്ള ഒരു മമതല്ലേയെന്നൊരു സംശയം!!
നിക്കേ ഒന്ന് നിക്ക് ഒരു കാര്യം പറഞ്ഞോട്ടേ,
ദേ, ഞങ്ങള്‍ക്കു വേണ്ടി ഇത്രേം റിസ്കെടുക്കുന്നതെന്തിനാ നിക്കേ, അല്പം ദൂരെ നിന്നു മതി എന്‍-73 യുമായുള്ള കറക്കവും ഫോട്ടോയെടുക്കലും ;)
നല്ല ഫോട്ടൊകളും വിവരണവും.
ഒന്നപ്പുറത്തേക്കിറങ്ങി നിന്ന് കുറച്ചൂടെ വ്യത്യാസമായിട്ടൊക്കെ പടം എടുക്കാമായിരുന്നു. ഉദാ:തിരമാലേടെ അടീന്ന് മോളിലേക്കുള്ള ഒരു ഷോട്,അല്ലെങ്കില്‍ കടലില്‍ നിന്നും കരയിലേക്കുള്ള ഒരു ദൂരക്കാഴ്ച etc.
ഓ.ടോ. കുടുംബത്ത് ചോദിക്കാനും പറയാനും ഒന്നും ആരുമില്ലേ. അടുത്ത PTA മീറ്റിംഗിന് അമ്മയെ കാണട്ടെ.പറഞ്ഞുകൊടുക്കുന്നുണ്ട് ഞാന്‍...
Post a Comment