Saturday, May 05, 2007

മഴത്തുള്ളികള്‍

18 comments:

:: niKk | നിക്ക് :: said...

മഴത്തുള്ളീ താങ്കളോട് പറഞ്ഞ വാക്ക് ഞാന്‍ പാലിച്ചിരിക്കുന്നു. :)

എന്നെപ്പോലെ, മഴത്തുള്ളിയെപ്പോലെ മഴ ഒരുപാടിഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ഈ ചിത്രം സമര്‍പ്പിക്കുന്നു :)

ഇത്തിരിവെട്ടം|Ithiri said...

മഴ ഇഷ്ടായി... തുള്ളികളും.

കെവിന്‍ & സിജി said...

മഴ നന്നായി അനുഭവിപ്പിക്കുന്ന പടം

ഓടോ: ഇത്ര കോംപ്ലിയായ വേഡ് വെരി വേണോ? xsltjzhv

തറവാടി said...

:)

കരീം മാഷ്‌ said...

ഷട്ടരോക്കെ താഴ്ത്തി,
പുറത്തെ ചിന്നം പിന്നം പെയ്യുന്ന മഴയെ,
ഐസുപോലെ തണുത്ത ചില്ലുപാളികളില്‍ മുഖമ്മമര്‍ത്തി,
ആസ്വദിക്കാന്‍ ...!
ഈ ചിത്രത്തിനു
ആ ഓര്‍മ്മകളുണര്‍ത്താന്‍..
കഴിഞ്ഞു.

Sona said...

മഴയുടെ ഫീല്‍ ശരിയ്ക്കും കിട്ടുന്ന പടം..മഴതുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി...

ഏറനാടന്‍ said...

നിക്കേ മഴ നിക്ക്വോ ഇപ്പോഴെപ്പോഴെങ്കിലും? കൊതിപ്പിക്കാതെടേ ഈ വരണ്ട മണലാരണ്യത്തിലെ മഴകാത്തിരിക്കും വേഴാമ്പലുകളായ ഞങ്ങളെ മഴസീന്‍ കാണിച്ച്‌ മനസ്സിളക്കാതെടേയ്‌!

ചുമ്മാപറയുന്നതാട്ടോ. ഇനീം പോരട്ടെ മഴയുടെ വിവിധഭാവങ്ങള്‍.. കോളേജ്‌ വിടും നേരം കാമറകൊണ്ട്‌ മറഞ്ഞുനിന്നാല്‍ എക്കാലവും ഓര്‍മ്മിക്കാന്‍ പറ്റുന്ന പടങ്ങള്‍ പതിയും.. ഹിഹി..

തമനു said...

നിക്കേ നല്ല പടം...

സത്യം പറ, ആ ബെസില്‍ ഏതു പെണ്ണിന്റെ ഫോട്ടൊയാ എടുക്കാന്‍ നോക്കിയേ...?

അഗ്രജന്‍ said...

ഞാനൊന്നീ വൈപെര്‍ ഓണ്‍ ചെയ്തോട്ടേ...!

മഴത്തുള്ളി said...

നിക്കേ, ഈ ചിത്രം കണ്ടിട്ട് എനിക്കൊത്തിരിയൊത്തിരി ഇഷ്ടമായി. ഇത് കാണാന്‍ വളരെ വൈകി. അല്ലെങ്കില്‍ ഞാന്‍ തന്നെ ആദ്യത്തെ കമന്റ് ഇട്ടേനെ.

പിന്നെ മഴ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ലല്ലോ. എന്റെ ആദ്യകാലപോസ്റ്റുകളൊന്നില്‍ ഡല്‍ഹിയിലെ‍ പുലരിമഴയെക്കുറിച്ചു ഞാന്‍ എഴുതിയിട്ടുണ്ട്. നാട്ടിലെ നിറഞ്ഞൊഴുകുന്ന തോടുകളും പുഴകളും, വെള്ളം നിറഞ്ഞുകിടക്കുന്ന പാടവും റബ്ബര്‍മരങ്ങളില്‍ കാറ്റ്വീശി ഇരമ്പിയാര്‍ത്ത് പെയ്യുന്ന പെരുമഴയും എല്ലാം മനോഹരമായ ഓര്‍മ്മകള്‍ തരുന്നു.

ഇതെല്ലാം എന്നെ ഓര്‍മ്മിപ്പിച്ച നിക്കിന് ആയിരമായിരം നന്ദി :)

Sul | സുല്‍ said...

കൊള്ളാം നിക്കേ.
wordveri : vrmyarqx

ഡാലി said...

മഴതുള്ളികള്‍ നിറഞ്ഞടുമീ നാടന്‍ വഴി...(അങ്ങനെ ഒരു സിനിമാ പാട്ടില്ലേ?)
അതിനിതു നാടന്‍ വഴി അല്ലല്ലോ, ‘വരവു‘ വഴി അല്ലെ? ;)

ആ ബസ്സിന്റെ കളറെനിക്കിഷ്ടായി.

മിന്നാമിനുങ്ങ്‌ said...

മഴത്തുള്ളികള്‍ ഇഷ്ടമായി

സാരംഗി said...

"മനസിന്റെ ജാലകച്ചില്ലില്‍ പതിയുന്നു..
മധു മഴനീര്‍ത്തുള്ളിയിന്നും..
ഒരു വേള, ഇന്നീയിടവമഴയുടെ,
തുടിയിലെ രാഗങ്ങളാലെ.

മൗനം പോലെ..
നിന്‍..സ്നേഹം പോലെ.."


പടം കലക്കീ ട്ടോ..ദേ...ഞാന്‍ കവിതയും എഴുതി..

അരീക്കോടന്‍ said...

നിക്കേ...ഇഷ്ടമായി

പുള്ളി said...

ബസ്സിന്റെ പടമാകെ അവ്യക്തമായിരിക്കുന്നല്ലോ! അടുത്തതെടുക്കാന്‍ ആ ചില്ലു താഴ്തിയാല്‍ മതി :)
ഓ.ടോ. ഇപ്പോഴാ ബ്ലോഗിന്റെ പേരുകണ്ടത് PicNikk - നല്ല ഭാവന

Je♫n⌡ said...

nice photos...:)
yea.. the raindrops.. u really love it no??

P.S.
i hope this one works...

freebird said...

ഞാന്‍ ഒരിക്കല്‍ എടുക്കുവാന്‍ ആഗ്രഹിക്കുന്ന ചിത്രം.

  © 2006-2011 niKk. All rights reserved.

Back to TOP