ഹൊ! കിട്ടിപ്പോയ് പൂര്‍ണ്ണചന്ദ്രനെ...
ഇന്നലെ രാത്രി എന്റെ മട്ടുപ്പാവ് ഞാന്‍ പരീക്ഷണങ്ങളുടെ ഒരു താവളമാക്കി മാറ്റി. വേറെ പ്രത്യേകിച്ചൊരു പണിയില്ലാതിരുന്നത് കൊണ്ടും എന്റെ പ്രിയപ്പെട്ട മൂണിയുടെ ഒരു പടം പിടിക്കണം എന്നത് വളരെക്കാലമായുള്ളൊരു മോഹമായതു കൊണ്ടുമാണ് ഞാന്‍ ഈ ഉദ്യമത്തിന് മുതിര്‍ന്നത്.
ഒരു ഡിജിറ്റല്‍ കാമറയില്ലാതെ ഒരു ട്രൈപ്പോഡ് ഇല്ലാതെ ഒരു ബൈനോക്കുലറിന്റെയും (Sestrel Arctic, 7 x 50 Field 6.8") എന്‍-73 യുടേയും സഹായത്തോടെയാണ് ഈ പടം എനിക്കെടുക്കാനായത്. എന്‍-73 യുടെ ഒരു പ്രധാന പ്രശ്നം നൈറ്റ് ഷോട്ടുകളാണ്. രാത്രിയില്‍ കാമറയും തുറന്ന് നില്‍ക്കുമ്പോളതാ grains കളുടെ നിലയ്ക്കാത്ത പ്രവാഹമായ്... RGB മോഡില്‍ ഈ പ്രശ്നം പൊതുവേ ഉള്ളതിനാല്‍ ഈ ഷോട്ട് എടുക്കാന്‍ ബ്ലാക്ക് & വൈറ്റ് മോഡാണ് ഉപയോഗിച്ചത്.
Canon PowerShot S5IS ല്‍ എടുത്ത ചിത്രങ്ങള്‍ക്കായ് ഫ്ലിക്കറില്‍ പരതിയപ്പോള്‍ അക്കൂട്ടത്തില്‍ ഇതുപോലുള്ള കുറച്ച് ചിത്രങ്ങള്‍ കണ്ടിരുന്നു. ആ പോയിന്റ് & ഷൂട്ട് കാമറയുടെ ഒപ്റ്റിക്കല്‍ സൂം 12x ആണ്. ഇന്നലെ പൂര്‍ണ്ണചന്ദ്രനെ കണ്ടപ്പോള്‍ എനിക്ക് തോന്നി എന്തു കൊണ്ട് ബൈനോക്കുലര്‍ ഉപയോഗിച്ച് പൂര്‍ണ്ണചന്ദ്രനെ കാമറയില്‍ പകര്‍ത്തിക്കൂടാ...
എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ... :)