Wednesday, May 09, 2007

കൊച്ചി എന്റെ കാല്‍ക്കീഴില്‍ - 2

നിരനിരയായ് കെട്ടിടങ്ങള്‍...റോഡുകള്‍... ദൂരെ കൊച്ചി
കപ്പല്‍നിര്‍മ്മാണശാലയുടെ ക്രെയിനുകളും കാണാം

16 comments:

:: niKk | നിക്ക് :: said...

ഇതാ കൊച്ചി നഗരത്തിന്റെ മുകളില്‍ നിന്നുള്ള മറ്റൊരു ചിത്രം...ഇടയ്ക്കിടെ കാണുന്ന പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങള്‍ മറ്റൊരു ഫ്ലാറ്റിനോ, ഷോപ്പിംഗ് മാളിനായോ ദിവസങ്ങള്‍ എണ്ണിക്കിടക്കുന്നു...

Sathyardhi said...

കൊച്ചീല്‍ പച്ച കാണണേല്‍ പച്ചാളത്തു പോകണമെന്ന് ആ പച്ചാളം പറയുന്നു.

Sona said...

ചോട്ടാമൂംബയ് തന്നെ...പടം കൊള്ളാം..

അഞ്ചല്‍ക്കാരന്‍ said...

ഇത് കൊച്ചി തന്നെയാണോ ചങ്ങാതീ? കൊതുകുകളെയൊന്നും കാണുന്നില്ലല്ലോ.
ഞങ്ങടെ കൊതുകുകളെ ഒഴിവാക്കിയെങ്കിലും പടം കൊള്ളാം.

derin said...
This comment has been removed by the author.
കരീം മാഷ്‌ said...

ഇതൊന്നുമല്ല നിക്ക്.!
രണ്ടു വര്‍ഷം കഴിഞ്ഞുള്ള കൊച്ചിയുടെ ചിത്രം ബ്ലോഗിലിടിമ്പോള്‍ ദുബൈ അല്ലന്നു പ്രത്യേകം അടിക്കുറുപ്പെഴുതേണ്ടി വരും.

Visala Manaskan said...

പന്തല്ലൂക്കാരന്‍ സില്‍ക്സിന്റെ മോളില്‍ നിന്ന് കൊടകര ടൌണിലേക്ക് നോക്കുമ്പോലേ തന്നെ!

മഴത്തുള്ളി said...

കുറച്ചു പച്ചപ്പുള്ള സ്ഥലം നോക്കി ഒരു ഫ്ലാറ്റ് പണിയാലോ നിക്കേ. ഇതു കൊച്ചിതന്നെയോ എന്നു തോന്നിപ്പോകുന്നു. എന്തൊരു ചെയ്ഞ്ച് :)

അഭയാര്‍ത്ഥി said...

അതാണ്‌ നിക്കെ കൊച്ചിക്കൊരു മണം

Anonymous said...

കൊള്ളാം നിക്കേ,
കൊച്ചി ഇത്രേം വലുതാണല്ലേ.

Dinkan-ഡിങ്കന്‍ said...

ബാച്ചീസെ വന്ന് കാണ്. കൊച്ചി കണ്ടവന് എന്തൊ വേണ്ടാന്ന് പറയും.

കരീം മാഷ്‌ said...

ഇതൊന്നുമല്ല നിക്ക്.!
രണ്ടു വര്‍ഷം കഴിഞ്ഞുള്ള കൊച്ചിയുടെ ചിത്രം ബ്ലോഗിലിടിമ്പോള്‍ ദുബൈ അല്ലന്നു പ്രത്യേകം അടിക്കുറുപ്പെഴുതേണ്ടി വരും.

പരീക്ഷണം
ഈ പോസ്റ്റിലിട്ട എന്റെ കമണ്ടു എന്തു കൊണ്ടു പിന്മൊഴി തട്ടിക്കളഞ്ഞു എന്നറിയാന്‍ ഫില്‍റ്ററുള്ള ഏവൂരാനെ ഉറക്കത്തില്‍ നിന്നുണര്‍ത്താന്‍ വീണ്ടും ഒരു ശ്രമം.

ഡാലി said...

കൊച്ച്യൊക്കെ ഇത്രേം വലുതാ‍യോ‍! ഞാന്‍ പണ്ട് കാണുമ്പോ ദാ ദിത്രേ ഉണ്ടായിരുന്നൊള്ളോ.

Unknown said...

എന്നെ കുറ്റം പറയണ്ടാ. :)

ബൌന്സായതാണു്.

പ്രശ്നം ഗൂഗിള്‍പ്രകാരം, സെക്ടര്‍ 5 സെക്യൂരിറ്റി പോളിസി കാരണമാണത്രെ, കരീം.

സെക്റ്റ്ര് 5 എന്നൊക്കെ വെച്ചാലെന്തവാന്നു എനിക്കു തിട്ടം പോര. സ്റ്റാന്‍ഡേര്‍ഡ് smtp error മെസ്സേജുകള്‍ക്ക് പകരം വായില്‍ വരുന്നതു കോതയ്ക്ക് പാട്ടെന്ന പോലാവുമ്പോള്‍ എന്താ ചെയ്യുക?

ഇന്നത്തെ കാരണം ഉഗാണ്ടയില്‍ മഴ പെയ്തു എന്നതാവും. :)

thrissurkkaaran said...

പടം കൊള്ളാം..

കൊച്ചി എന്റെ കാല്‍ക്കീഴില്‍!!
അതു കുറച്ചു അഹ്ഘാരം ആല്യ്യ്‌

Unknown said...

എല്ലാവരും ഒരു ഉത്തരം തന്നെ പറയുമ്പോൾ ഞാൻ മറ്റൊരു തരത്തിൽ പറഞ്ഞാൽ ശരിയല്ലല്ലോ ചൂളമരം തന്നെ എൻറെ ഉത്തരംഅതുതന്നെ ഓക്കേ

  © 2006-2011 niKk. All rights reserved.

Back to TOP