Wednesday, May 16, 2007

ഇളം കാറ്റിനോട്

ഈ വൃക്ഷമിതേതെന്നോതാമോയിളം കാറ്റേ...?

13 comments:

:: niKk | നിക്ക് :: said...

ഇളംകാറ്റുമിതേതെന്നോതിയില്ല-
യെങ്കിലുമിതേത് വൃക്ഷമെന്നോ-
തിടാമോയെന്‍ പ്രിയ തോഴരേ

കരീം മാഷ്‌ said...

കാറ്റാടിയാണോ?

അപ്പു ആദ്യാക്ഷരി said...

ഇതല്ലേ കാറ്റാടി മരം? ചൂളമരം എന്നും ചില സ്ഥലങ്ങളില്‍ പറയും നിക്കേ.

:: niKk | നിക്ക് :: said...

മൂളി മരം എന്നു വിളിക്കപ്പെടുന്നതും ഇതുതന്നെയല്ലേ? ഗ്രൗണ്ടുകളില്‍ താല്‍ക്കാലിക ഗാലറി പണിയാനും മറ്റും ഉപയോഗിക്കുന്നത്‌ ഈ മരമല്ലേ??

Rasheed Chalil said...

മുളി മരം എന്ന് കേട്ടിട്ടില്ല. മുള എന്ന് കേട്ടിട്ടുണ്ട്. (പുല്ല് വര്‍ഗ്ഗത്തില്‍ പെട്ട വനാണത്രെ ലവന്‍). ഇവന്‍ കാറ്റാടി തന്നെയാണെന്ന് തോന്നുന്നു.

Unknown said...

നിക്കേ,
ഇതു കാറ്റാടി മരം തന്നെയാണ്‌.

കാഞ്ഞിരോട്‌ (കാസറഗോഡ്) ഭാഗങ്ങളില്‍ ഇതിനു മറ്റൊരു പേരുള്ളത് ജവുക്ക്(ചവോക്ക്) എന്നാണ്.ഏതു വരണ്ട പ്രദേശങ്ങളിലും ,തീരദേശങ്ങളിലും ഇവന്‍ ഒരു പോലേ തഴച്ചു വളരും.

ഗ്രൌണ്ടുകളില്‍ ഗ്യാലറി പണിയാന്‍ മാത്രമല്ല കെട്ടിടങ്ങളുടെ വാര്‍ക്കപ്പണിക്ക് തട്ടടിക്കുമ്പോള്‍ മുട്ടുകളായും(പോസ്റ്റുകള്‍)വ്യാപകമായി ഇവനെ ഉപയോഗിക്കുന്നു.കൂടാതെ താത്കാലിക ഷെഡ്ഡുകള്‍ നിര്‍മ്മിക്കാനും ഇതിന്റെ തൂണുകള്‍ ഉപയോഗിക്കാറുണ്ട്.

ഏതനുകൂല സാഹചര്യങ്ങളിലും കൂടുതല്‍ തടിക്കുന്നതിനു പകരം ഉയരങ്ങള്‍ കൈയെത്തിപ്പിടിക്കാനാണ് ഇവന്‍ ശ്രമിക്കുക.
ഇതിന്റെ ഇലകള്‍ക്കും ഏറെ പ്രത്യേകതകളുണ്ട്.പച്ച നിറമാണെങ്കിലും കുഴലിന്റെ ആകൃതിയില്‍ നേരിയ നാരുകള്‍ പോലെയാണിരിക്കുന്നത്.ഒരില തന്നെ ചെറിയ തുണ്ടുകള്‍ എന്നിന്റെ അറ്റത്ത് മറ്റൊന്നു ചേര്‍ത്തു വെച്ച രീതിയില്‍.

ഒരു പക്ഷെ കാറ്റു വരുമ്പോള്‍ മൂളുന്നതു പോലെ ശബ്ദമുണ്ടാക്കുന്നതിനാലായിരിക്കാം മൂളിമരമെന്നാരെങ്കിലുമൊക്കെ ഇവനെ വിളിക്കുന്നത്.

അലിഫ് /alif said...

കാറ്റാടി മരം അല്ലേ..അപ്പു പറഞ്ഞത് പോലെ ചൂള മരം എന്നും പറയും. ഇതിന്റെ കനം കുറഞ്ഞ തടിയ്ക്ക് പോലും നല്ല ബലവും ഭാരകുറവുമായതിനാല്‍, കെട്ടിട നിര്‍മ്മാണ മേഖലയില്‍ ധാരാളമായി ഉപയോഗിക്കാറുണ്ട് (തട്ടടിക്കാനും, ഉയരത്തില്‍ ജോലിചെയ്യാനായിട്ടുമൊക്കെ) കോഴിക്കോട് കാപ്പാട് ബീച്ചില്‍ പണ്ടിതിന്റെ നല്ല ഒരു തോട്ടം പോലുണ്ടായിരുന്നത് കണ്ടിട്ടുണ്ട്.

പ്രിയംവദ-priyamvada said...

ഒന്നു നിക്ക്‌ നിക്കേ.
..കാറ്റാടി തണലും തണലത്തരമതിലും
മതിലില്ലാമനസ്സുകളുടെ പ്രണയകുളിരും ..എന്നല്ലെ കുട്ടി വയലാര്‍ ഇയിടെ പറഞ്ഞത്‌ .
qw_er_ty

Sona said...

അതിന്റെ മുകളില്‍ ആള്‍താമസമുണ്ടോ?ചേച്ചിമാര്‍ ആരെങ്കിലും(വെള്ളസാരി)വൃക്ഷത്തിന്റെ നില്‍പ്പു കണ്ടു ചോദിച്ചതാണേ...

അപ്പൂസ് said...

കാറ്റാടിത്തണലായി.. ഇനി ബാക്കിയൊക്കെ എപ്പോ വരും നിക്കേ?

മഴത്തുള്ളി said...

നിക്കേ, എന്റെ വക കാറ്റാടിത്തണലത്തരമതിലും ഞാന്‍ കെട്ടാന്‍ ആളെ ഏര്‍പ്പാടാക്കാം. ബാക്കിയോ?

ഇത് ചൂളമടിച്ചുകറങ്ങിനടക്കും ചൂളമരം തന്നെ :)

ഡിങ്കുണ്ണി said...
This comment has been removed by the author.
കുറുമാന്‍ said...

ഡാ നിക്കേ, നിക്കാന്‍.....നിന്നോട്......ചെവി താ, വൃക്ഷം ഏതാന്നു ഞാന്‍ പറഞ്ഞു തരാം:)

  © 2006-2011 niKk. All rights reserved.

Back to TOP