Tuesday, May 22, 2007

ഡൊറോത്തി

ആയകാലത്ത് ഡൊറോത്തി അതീവ സുന്ദരിയായിരുന്നിരിക്കാം.
അന്നവള്‍ ഒരുപാട് സഞ്ചാരികളെ തന്റ്റെയുള്ളില്‍ ഒതുക്കി
കടല്‍ക്കാറ്റേറ്റ് കായല്‍പ്പരപ്പിലൂടെ കുണുങ്ങിക്കുണുങ്ങി
നിക്കോളാസിന്റേയും ആന്‍ഡ്രൂസിന്റേയും കണ്ണിനേയും
കാഴ്ചയേയും കുളിര്‍പ്പിച്ച് നീങ്ങിയിട്ടുണ്ടാവാം...
ഇന്നിപ്പോള്‍ ഒരുപാട് വയസ്സായി. തൊലിയൊക്കെ
ചുളിഞ്ഞിട്ടുണ്ടെങ്കിലും മുടിയൊക്കെ നരച്ചിട്ടുണ്ടെങ്കിലും,
പഴയ സൌന്ദര്യത്തിന്റെ മാറ്റുണ്ടാവില്ലെങ്കിലും അവള്‍
ഇന്നും സുന്ദരി തന്നെ. വെല്ലിംഗ്ടണ്‍ ദ്വീപിലെ പാര്‍ക്കില്‍
ഒരു കുഞ്ഞു കുളത്തില്‍ സന്ദര്‍ശകര്‍ക്ക് വേണ്ടി
ചമയങ്ങളൊന്നുമില്ലാതെ ദിവസങ്ങള്‍ എണ്ണിയെണ്ണിക്കിടക്കുന്നു.
തന്റെ ചുറ്റുമിരുന്ന് കടല്‍ക്കാറ്റേറ്റ് സൊറ പറയുന്ന
യുവമിഥുനങ്ങളെ നോക്കിയവള്‍ നെടുവീര്‍പ്പിടുന്നുണ്ടാവാം...

21 comments:

:: niKk | നിക്ക് :: said...

- ഡൊറോത്തി -

അവള്‍ക്കിന്ന് എത്ര വയസ്സുണ്ടെന്ന് എനിക്ക് നിശ്ചയമൊന്നുമില്ല. അവളെപ്പറ്റി കൂടുതല്‍ അറിയുവാല്‍ ആഗ്രഹമില്ലാതിരുന്നിട്ടല്ല. പക്ഷെ ഉത്തരവാദിത്വപ്പെട്ട ആരെയും അന്ന് കാണാനൊത്തില്ല.

മഴത്തുള്ളി എന്റെ കഴിഞ്ഞ പോസ്റ്റ് കണ്ടപ്പോള്‍ പറഞ്ഞിരുന്നു. “ഒരു ബോട്ടെടുത്ത് നേരെ കൊച്ചിക്ക് വിട്ട്...” ഡൊറോത്തിയെക്കുറിച്ച് കൂടുതലൊന്നും അറിയാതെ, അവളുടെ ഫോട്ടോ മാത്രമിടുന്നതെങ്ങനെയെന്നാലോച്ചിച്ച് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യാതെ മാറ്റിവച്ചിരിക്കുക യായിരുന്നു.

അടുത്ത സന്ദരശനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് നിങ്ങളോട് പങ്കുവയ്ക്കാം...

സാരംഗി said...

മിസ് ഡൊറോത്തിയായെ പരിചയപ്പെടുത്തിയതിനു നന്ദി നിക്..:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

മിസ് ഡോറോത്തി സുന്ദരിയാണല്ലോ?

ഓടോ: സാരംഗിച്ചേച്ചീ വച്ചിട്ടുണ്ട്...#&#&*#%*

Sona said...

ഇന്നിപ്പോള്‍ ഒരുപാട് വയസ്സായി. തൊലിയൊക്കെ ചുളിഞ്ഞിട്ടുണ്ടെങ്കിലും മുടിയൊക്കെ നരച്ചിട്ടുണ്ടെങ്കിലും, പഴയ സൌന്ദര്യത്തിന്റെ മാറ്റുണ്ടാവില്ലെങ്കിലും അവള്‍ഇന്നും സുന്ദരി തന്നെ...

ഡൊറോത്തിയോട് വിഷമിക്കണ്ടാന്നു പറയണംട്ടൊ..ഓള്‍ട് ഈസ് ഗോള്‍ഡ് എന്നല്ലെ..

മഴത്തുള്ളി said...

കഷ്ടം, ഡൊറോത്തിയെ ഈ അവസ്ഥക്ക് മുന്‍പ് കണ്ടിരുന്നേല്‍ അതിലൊന്ന് കറങ്ങാമായിരുന്നു. :)കൊള്ളാം നിക്കേ വിവരണം.

Rasheed Chalil said...

ഡെറോത്തി കൊള്ളാല്ലോ നിക്കേ... ഇപ്പോഴും സുന്ദരി തന്നെ

Je♫n⌡ said...

yea..she's cute...wanna marry her???juz kidding..hehe

Dinkan-ഡിങ്കന്‍ said...
This comment has been removed by the author.
Dinkan-ഡിങ്കന്‍ said...

ഡൊറോത്തിയെ ഡിങ്കനെന്നും ഇഷ്ടമാണ്.
ഒരിക്കലൊരു കൊടുങ്കാറ്റില്‍ പെട്ട് “ഓസ്” എന്ന മായാനഗരത്തിലെത്തിയ ഡോറോത്തീ. ഓസിലെ മായാവിയെ കാണാന്‍ ചങ്ങാതിക്കൂട്ടം കൂടുന്ന ഡൊറൊത്തി..

നിക്കേ കമ്പ്ലീറ്റ് ഒഫാണേ. ന്നാലും ഇഷ്ടായി പടം‌സ്

അപ്പു ആദ്യാക്ഷരി said...

നിക്കേ....രാവിലേ പല കമന്റുകളും കണ്ടപ്പൊള്‍ ഞാന്‍ കരുതി ഈ ഡോറോത്തി വല്ല മുത്തശ്ശിമാരും ആവും എന്ന്. ഇപ്പോഴല്ലേ മനസ്സിലായത്. അസ്സലായി.

നിമിഷ::Nimisha said...

നല്ല ഐശര്യമുള്ള മുത്തശ്ശീ :) അടുത്ത സന്ദരശനത്തില്‍ കൂടുതല്‍ വിവരങ്ങളോടൊപ്പം ഡൊറോത്തിയിടെ കുറേ പടങ്ങള്‍ കൂടി ഇടണേ നിക്കേ.

സു | Su said...

ഞാനും ഒരു ദിവസം ഡൊറോത്തിയെ കാണാന്‍ പോകുന്നുണ്ട്. :)

പാവം കുട്ടിച്ചാത്തന്‍. മിസ്സ് എന്ന് കേള്‍ക്കുമ്പോഴേ ഓടരുതെന്ന് ഞാന്‍ പലവട്ടം പറഞ്ഞുകൊടുത്തിട്ടുള്ളതാ. കേള്‍ക്കണ്ടേ. ;) (ഞാന്‍ ഇവിടെ എവിടേം ഇല്ല;) )

സാജന്‍| SAJAN said...

നിക്കേ നല്ല പടമാണല്ലൊ ഈ സുന്ദരി മുത്തശിയുടേത്:)

:: niKk | നിക്ക് :: said...

സാരംഗി യൂ ആര്‍ വെല്‍കം :)

ചാത്തന്റെ ഒരു ടൈമേ... മിസ് ന്ന് കേട്ടപ്പോഴേ കുപ്പീന്ന് ചാടിമറിഞ്ഞ് ഇവിടെത്തി..

സോനാ, ഡൊറോത്തിയുടെ മുഖത്ത് ഒരു വിഷമവും ഞാന്‍ കണ്ടില്ല. സന്ദര്‍ശകരെ നോക്കി സുസ്മേരവദനയായ്... [ഐ.വി.ശശീടെ കാര്യം ഇവിടെ പറഞ്ഞു കണ്ടില്ലല്ലാ..യേത് ;)]

മഴത്തുള്ളീ എങ്കില്‍ ഡൊറോത്തിയങ്ങ് ദത്തെടുത്താലോ? ലാവിഷായ് കറങ്ങാലോ...

ഇത്തിരിവട്ടം യാ.. :)

Jenni lol, yeah planning to.. :P

ഡിങ്കാ.. അടിച്ചു ഫിറ്റായ് പിച്ചും പേയും പറയുന്നോ?

ഡിങ്കന്‍ സൂപ്പര്‍മാനെപ്പോലെ ഒരു അതിശക്തനായ എലിയല്ലേ. നല്ല കാര്യങ്ങള്‍ ചെയ്യേണ്ടതിന് പകരം അടിച്ചോഫായ്... പക്ഷേ, താങ്കള്‍ സൂചിപ്പിച്ച ഡൊറോത്തി ആരാണാവോ?

അപ്പൂ പ്രായം വച്ച് നോക്കുമ്പോള്‍ ഡൊറോത്തി ശരിക്കും ഒരു മുതുമുത്തശ്ശിയാവാനാ ചാന്‍സ്. :)

നിമിഷ യാ ഐ പ്രോമിസ് യു :)

സൂച്ചീ വേഗം വന്നു കാണൂ :)

സാജാ താങ്ക്സ് :)

കരീം മാഷ്‌ said...

ഞാന്‍ ഡോറോത്തിയെ കണ്ടിട്ടില്ല.
ഇനി പൂര്‍ണ്ണമായി നശിക്കുന്നതിന്നു മുന്‍പ് കാണാന്‍ സാധിക്കുമോ അവോ?

ദിവാസ്വപ്നം said...

നൈസ് !

ആഷ | Asha said...

നിക്കേ, ഡൊറോത്തിയുടെ മുഴുവനായുള്ള ഒരു ഫോട്ടോ കൂടി എടുത്തുടാരുന്നോ?

അടുത്ത സന്ദര്‍ശനത്തില്‍ എടുത്തു കൂടുതല്‍ വിവരങ്ങളുമായി വരൂ.

കൊള്ളാട്ടോ

നിര്‍മ്മല said...

എനിക്കിപ്പോ ബോട്ടീ കേറണം! ഓച്ചന്‍ തുരുത്തിപ്പോണം, ശ്രീദേവീടെ വീട്ടിപ്പോണം!

വെറുതേ സായിപ്പിന്‍റേം മദാമ്മേടേം വായിനോക്കിയിരിക്കണ മനുഷ്യരെ ബേജാറാ‍ക്കിക്കോട്ടാ!

asdfasdf asfdasdf said...

:)

:: niKk | നിക്ക് :: said...

കരീമാഷേ കാണും, കാണണം.. വേഗം വന്നോളൂ :)

ദിവ നന്ദി :)

ആഷ മാഷേ, ഡൊറോത്തിയുടെ മുഴുവനായുള്ള ചിത്രം എടുക്കാ‍ന്‍ നല്ലൊരു ആംഗിള്‍ നോക്കി അവളുടെ ചുറ്റും കുറേത്തവണ നടന്നു. പക്ഷെ, പലയിടത്തും ചില ഡിങ്കോള്‍ഫി ചുറ്റിക്കളികള്‍ സൊറ പറഞ്ഞിരിപ്പുണ്ടായിരുന്നു. അവരെക്കൂടെ ഫ്രെയിമില്‍ ഉള്‍പ്പെടുത്തുന്നത് എനിക്കത്ര ഭംഗിയായ് തോന്നിയില്ല. അവരൊക്കെ പോയിട്ട് ചിത്രമെടുക്കാമെന്ന് നിനച്ചെങ്കെലും, അവരൊട്ടു പോയതുമില്ല... നെക്സ്റ്റ് ടൈമാവട്ടെ...

നിര്‍മ്മേച്ചീ, ഇനി ശ്രീദേവിന്നോ നര്‍ഗ്ഗീസെന്നോ പറഞ്ഞ് ഓച്ചന്തുരുത്തിലേയ്ക്ക് പോകണോ? അങ്ങോട്ടിപ്പോള്‍ ബോട്ട് സര്‍വ്വീസൊന്നുമില്ലാട്ടോ..

കുട്ടമ്മേനോട്ടാ :)

thrissurkkaaran said...

നിക്ക്‌ ഈ ഡൊറോത്തി ഫ്ലാഷ്‌ ബാക്ക്‌ എന്താ? ചുമ്മാ ഒരു ബോട്ട്‌ അല്ല്യ്‌!

  © 2006-2011 niKk. All rights reserved.

Back to TOP