Thursday, November 15, 2007

അഴകുള്ള പൂമ്പാറ്റ


ശ് ശ് ശ്... ഞങ്ങളുടെ ഓഫീസിന്റെ വാഷ് റൂമിലെ വാഷ്ബെയ്സിനു മുന്നിലുള്ള വലിയ കണ്ണാടിയില്‍ സ്വന്തം ഭംഗി ആസ്വദിച്ച് സ്വയം മറന്നിരുന്ന ഈ വെളുത്ത് കൊലുന്നനെയുള്ള പൂമ്പാറ്റക്കുട്ടിയെ കണ്ടപ്പോള്‍ എല്ലാവരുടേയും കീശകളില്‍ നിന്നും മൊബൈലുകള്‍ പ്രത്യക്ഷപ്പെട്ടു. പിന്നെ കാമറയുടെ ഫ്ലാഷുകളള്‍ ചറപറ മിന്നി. എന്നിട്ടും ഈ സുന്ദരിക്കുട്ടി തന്റെ ഇരിപ്പിന് മാറ്റം വരുത്തിയില്ല. യാതൊരുവിധ ഭാവഭേദവുമുണ്ടായില്ലെന്ന് മാത്രമല്ല, “എന്നെ ഒന്ന് വെറുതെ വിഡഡൈ” എന്ന് മൊഴിഞ്ഞ് ജാഢ കാണിച്ച് പറന്നകന്നതുമില്ല.

പക്ഷെ, ജന്റ്സിന്റെ വാഷ് റൂമില്‍ ഇവള്‍ക്കെന്ത് കാര്യം?
ഓ ചുമ്മാ! ഇതു പാവം കുഞ്ഞൊരു പൂമ്പാറ്റക്കുട്ടിയല്ലേ...

15 comments:

:: niKk | നിക്ക് :: said...

പടപ്പോസ്റ്റ് അപ്ഡേറ്റ് - “അഴകുള്ള പൂമ്പാറ്റ”

വെളുത്തു കൊലുന്നനെയുള്ള അവള്‍ക്ക് ചുറ്റും മൊബൈല്‍ കാമറയുമായ് ഞങ്ങള്‍ വളഞ്ഞപ്പോള്‍ അവള്‍ക്ക് വേണമെങ്കില്‍ പറന്നുയരാമായിരുന്നു...

പക്ഷെ...

G.manu said...

വെള്ളയുടുപ്പും പുള്ളിക്കസവും
തുള്ളിച്ചാട്ട കുസൃതികളും
ഒറ്റയ്ക്കിങ്ങനെയോടിനടന്നെന്‍
മുറ്റത്തെത്തും പൂമ്പാറ്റേ

അപ്പു said...

മൊബൈലായാലെന്താ...നല്ല ഫോട്ടോയല്ലേ.

കരീം മാഷ്‌ said...

വെള്ളസാരിയുടുത്ത പൂമ്പാറ്റയാണല്ലോ?
യക്ഷിപൂമ്പാറ്റയോ?
അതോ
വിധവാ പൂമ്പാറ്റയോ?

:: niKk | നിക്ക് :: said...

മനു ജി അതിന് എവിടെ മുറ്റം?

അപ്പൂസേ യാ യാ... :)

കരീം മാഷേ... ഇവരാരും അല്ല.. ഇതു ഒരു മലയാളം ചാനലിലെ റിയാലിറ്റി ഷോയില്‍ കോമ്പയര്‍ ചെയ്യുന്ന പൂമ്പാറ്റ :P

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ പൂമ്പറ്റെ എനിക്കു തരുമോ?

പരദേശി said...

nalla poompaatta !!!!

സഹയാത്രികന്‍ said...

ഹായ്...അടിപൊളി പൂമ്പാറ്റ.
:)

വാല്‍മീകി said...

ഹായ്, വെളുത്ത പൂമ്പാറ്റ...

മഴത്തുള്ളി said...

പളപള മിന്നും പൂമ്പാറ്റേ
പമ്മിയിരിക്കും പൂമ്പാറ്റേ
നിക്കിന്‍ ഫോട്ടോ കിട്ടിപ്പോയ്
നിക്കാതിനിയും പോയാട്ടേ

ഏ.ആര്‍. നജീം said...

എന്തോ ഏതോ.. പക്ഷേ സംഗതി ഒരു കൊച്ചു സുന്ദരി തന്നെ

നിഷ്ക്കളങ്കന്‍ said...

സുന്ദരി!

ആഷ | Asha said...

നല്ല സുന്ദരി പൂമ്പാറ്റയും നല്ല പടവും നിക്ക്
പിന്നെ ആ ചോന്ന ഷര്‍ട്ടുകാരന്‍ നിക്കാല്ലേ

ശ്രീ said...

നല്ല പൂമ്പാറ്റ!

:)

:: niKk | നിക്ക് :: said...

പ്രിയ എടുത്തോളൂ.. ചോദിക്കാനും പറയാനും ആരൂല്യ... ;)

പരദേശി, സഹയാത്രികന്‍, വാല്‍മീകി, നജീം, നിഷ്കളങ്കന്‍, ശ്രി :)

മഴത്തുള്ളീച്ചേട്ടായീ, കവിത സൂപ്പര്‍ :)

ആ...ഛീ...അതേന്നേയ്, നിക്ക്വന്നാ :)

  © 2006-2011 niKk. All rights reserved.

Back to TOP