Tuesday, November 20, 2007

എന്താ ഇന്നത്തെ സ്പെഷ്യല്‍ ?


കൊച്ചി: മട്ടാഞ്ചേരിയിലെ ഒരു ചായക്കടയാണ് ചിത്രത്തില്‍ കാണുന്നത്. ‍ഈ ചായക്കടയിലെ ഒരു സ്ഥിരം സന്ദര്‍ശകയാണത്രേ ഈ അമ്പലപ്പശു. തൊട്ടടുത്തുള്ള ആനവാതില്‍ അമ്പലത്തിലെ അന്തേവാസിയാണ് കക്ഷി.
നല്ല രസകരമായ അടിക്കുറിപ്പുകള്‍ വല്ലതും സ്റ്റോക്കുണ്ടെങ്കില്‍ പോരട്ടേ കൂട്ടരേ :)
(ചിത്രം - കടപ്പാട് : ബിജു, തലക്കെട്ട് - കടപ്പാട്: ഇറ്റ്സ് മീ)

14 comments:

:: niKk | നിക്ക് :: said...

ഫോട്ടോ അപ്ഡേറ്റ് - “എന്താ ഇന്നത്തെ സ്പെഷ്യല്‍?”

എന്റെ സുഹൃത്ത് എടുത്ത് അയച്ചു തന്ന ഈ ചിത്രത്തിന് പറ്റിയ രസകരമായ അടിക്കുറിപ്പുണ്ടെങ്കില്‍ കമന്റായ് ഇടുമെന്ന് പ്രതീക്ഷിക്കുന്നു...

KuttanMenon said...

ബീഫാണെങ്കില്‍ കൊടി അല്ലെങ്കില്‍ കടി. :)

പൈങ്ങോടന്‍ said...

ദാ ഞാനെത്തി...ഇനി ഇന്നത്തെ പാല് കറന്നെടുത്തോളൂ

കുറുമാന്‍ said...

നിക്കേ, ആനവാതില്‍ അമ്പലമാണോ? അല്ല! അല്ലാന്നെന്റെ മനസ്സ്.

ആനവാതില്‍ക്കല്‍ അമ്പലം എന്നല്ലെ?

ഈ വശം പാലസ് റോഡും,മറുവശം, ജെട്ടി റോഡും.....ഉള്ളില്‍ പഴയ പാലസും, ഒക്കെയായി.....മ്മടെ അമ്മവീടിന്റെ മുറ്റത്ത് തന്നേന്ന്........

ധ്വനി said...

കടുപ്പത്തിലൊരു കാടിയും ഒരു പത്തേത്തയ്ക്കാ തൊലിയും പോരട്ടേ!

കൃഷ്‌ | krish said...

1.മൊയലാളീ..നിങ്ങ എവട്യാണ്, എനിക്കുള്ള വഹ കിട്ട്യാ പോകാരുന്നു.

2. ഇന്ന് പുട്ടും കടലേമാ.

3. ഹാ.. ഇപ്പോ വന്നത് നന്നായി. മില്‍മ പാലിന് വീണ്ടും വില കൂട്ടിയിരിക്കയല്ലേ.

കുഞ്ഞന്‍ said...

ശ്ശൊ..പാലിന്റെ കാശു ചോദിച്ചപ്പോള്‍ ഇപ്പവരാമന്നു പറഞ്ഞിട്ടു മുങ്ങിയൊ..?

വാല്‍മീകി said...

പാല് പാല് പാലേയ്.... ഇവിടാരുമില്ലേ???

അഭിലാഷങ്ങള്‍ said...

ഒരു ചായേ..,രണ്ട് പരിപ്പുവടേ...യ്‌യ്‌യ്.!!

mallu wood said...

http://keralaactors.blogspot.com/

Suhasini: Picture Gallery

Suhasini is the niece of renowned Indian actor Kamal Haasan, and the daughter of another popular actor Chaaru Haasan. In 1988, she married acclaimed filmmaker Mani Ratnam. They have a 15-year old son.

http://keralaactors.blogspot.com/

G.manu said...

paSuvE paSuve vaTayunTO

ശില്‍പി said...

ഇതു പശു അല്ല, കാളയാണ്,

ഒരു ബാച്ചി കാള........

ഇത്തിരിവെട്ടം said...

ന്തൂട്ടാ മൂര്യേ... വേഗം ഒരു ആ പഴത്തൊലിയെടുക്ക്...

ഏ.ആര്‍. നജീം said...

എന്താ ഇന്നത്തെ സ്പെഷ്യല്‍ ? ..

( ഇതാ എനിക്കിഷ്ടപെട്ട അടിക്കറിപ്പ് )

  © 2006-2011 niKk. All rights reserved.

Back to TOP